പണപ്പെരുപ്പത്തിൽ നേരിയ കുറവ്​; ഇന്ധനവില വർധനവ്​ ഇപ്പോഴും തിരിച്ചടി

ന്യൂഡൽഹി: രാജ്യത്തെ മൊത്തവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പത്തിൽ നേരിയ കുറവ്​. 12.07 ശതമാനമാണ്​ മൊത്തവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം. 12.94 ശതമാനമായിരുന്നു മേയിലെ പണപ്പെരുപ്പം. എന്നാൽ, ഏപ്രിൽ മാസത്തിലെ 10.49 ശതമാനമെന്ന നിലയിലേക്ക്​ പണപ്പെരുപ്പം താഴ്ന്നിട്ടില്ല.

ഇന്ധനില വർധന തന്നെയാണ്​ പണപ്പെരുപ്പത്തെ സ്വാധീനിക്കുന്ന പ്രധാനഘടകം.പ്രാഥമിക ലോഹങ്ങൾ, ഭക്ഷ്യവസ്​തുക്കൾ, രാസവസ്​തുക്കൾ എന്നിവയുടെ വിലയും വർധിച്ചു. ഇതാണ്​ ഏപ്രിൽ മാസത്തേക്കാളും മറ്റ്​ രണ്ട്​ മാസങ്ങളിലും പണപ്പെരുപ്പം ഉയരാൻ കാരണം.

റീടെയിൽ പണപ്പെരുപ്പവും കഴിഞ്ഞയാഴ്ച ഉയർന്നിരുന്നു. ജൂണിൽ 6.26 ശതമാനമാണ്​ റീടെയിൽ പണപ്പെരുപ്പം. ആറ്​ ശതമാനത്തിൽ പണപ്പെരുപ്പം നിൽക്കുമെന്നായിരുന്നു ആർ.ബി.ഐ പ്രവചനം.

Tags:    
News Summary - Wholesale inflation eases to 12.07% for June, down from nearly 13% in May

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.