ഇന്ത്യൻ കമ്പനികളെ രാജ്യത്ത് നിർമ്മാണം നടത്തുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്ന ഘടകമെന്തെന്ന് നിർമ്മല സീതാരാമൻ

ന്യൂഡൽഹി: ഇന്ത്യൻ കമ്പനികളെ രാജ്യത്ത് നിർമ്മാണം നടത്തുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്ന ഘടകമെന്താണെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. വിദേശ രാജ്യങ്ങൾ ഇന്ത്യയിൽ താൽപര്യം കാണി​ക്കുമ്പോഴാണ് രാജ്യത്തെ കമ്പനികളുടെ താൽപര്യകുറവെന്നും അവർ പറഞ്ഞു. ഇന്ത്യയുടെ സംവിധാനങ്ങൾ നിരവധി വിദേശ

ഇന്ത്യയിലേക്ക് വിദേശ രാജ്യങ്ങളിൽ നിന്നും നേരിട്ട് നിക്ഷേപം വരുന്നുണ്ട്. റീടെയിൽ നിക്ഷേപകരും ഇന്ത്യയിൽ വിശ്വാസമർപ്പിക്കുന്നുണ്ട്. എന്നാൽ, ഇന്ത്യൻ വ്യവസായ മേഖലക്ക് എന്തുകൊണ്ടാണ് സ്വയം വിശ്വാസമില്ലാത്തതെന്നും ധനമന്ത്രി ചോദിച്ചു.

ഇന്ത്യയിൽ നിക്ഷേപസാഹചര്യം ഒരുക്കുന്നതിനായി എൻ.ഡി.എ സർക്കാർ എല്ലാം ചെയ്യുന്നുണ്ട്. ഇതിനായി പ്രത്യേക പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നു. നികുതി ഇളവുകളിലൂടേയും മറ്റ് നയപരമായ തീരുമാനങ്ങളുടേയും സർക്കാർ വ്യവസായത്തിന് അനുകൂലമായ സാഹചര്യം സൃഷ്ടിച്ചിട്ടുണ്ട്. ഇത് വിദേശ കമ്പനികൾ ഉൾപ്പടെ ഉപയോഗപ്പെടുത്തുന്നുണ്ടെന്നും നിർമ്മല സീതാരാമൻ പറഞ്ഞു.

Tags:    
News Summary - Why are you hesitating to get into manufacturing, FM Nirmala Sitharaman asks India Inc

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.