ന്യൂഡൽഹി: ഇ.പി.എഫ് നിക്ഷേപങ്ങളുടെ വളർച്ചയിൽ കുറവുണ്ടായെന്ന് റിപ്പോർട്ട്. 2023 സാമ്പത്തിക വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 2024ൽ പി.എഫ് നിക്ഷേപങ്ങളുടെ വളർച്ച കുറഞ്ഞുവെന്നാണ് ഇക്കണോമിക്സ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. 2023ൽ 25 ശതമാനം വളർച്ചാനിരക്ക് ഉണ്ടായിരുന്നുവെങ്കിൽ 2024ൽ ഇത് ആറ് ശതമാനമായി കുറഞ്ഞുവെന്നാണ് കണക്കുകൾ. രാജ്യത്ത് തൊഴിലുകൾ സൃഷ്ടിക്കപ്പെടുന്നതിലെ കുറവാണ് ഇ.പി.എഫ്.ഒ നിക്ഷേപത്തിലും പ്രതിഫലിച്ചതെന്നാണ് സൂചന.
കോവിഡുകാലം മാറ്റിനിർത്തിയാൽ കഴിഞ്ഞ പത്ത് വർഷത്തിനിടെയുണ്ടാവുന്ന ഏറ്റവും കുറഞ്ഞ വളർച്ചയാണിത്. 2024ൽ ഇ.പി.എഫ്.ഒയിൽ പുതിയ നിക്ഷേപകരുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്. പുതിയ ആളുകളുടെ എണ്ണത്തിൽ അഞ്ച് ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്. 13.8 മില്യണിൽ നിന്നും 13.1 മില്യണായാണ് എണ്ണം കുറഞ്ഞിരിക്കുന്നത്.
ആത്മനിർഭർ ഭാരത് റോസ്ഗാർ യോജന പദ്ധതി നിർത്തിയത് ഇ.പി.എഫ്.ഒയിലും പ്രതിഫലിച്ചുവെന്നാണ് മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ ഇക്കണോമിക്സ് ടൈംസിനോട് വെളിപ്പെടുത്തിയത്.
പദ്ധതി പ്രകാരം കമ്പനികൾ പുതുതായി എടുക്കുന്ന ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിന്റെ 12 ശതമാനം സർക്കാർ ഇ.പി.എഫ്.ഒയിൽ നിക്ഷേപിക്കുമായിരുന്നു. 15000 രൂപയിൽ താഴെ അടിസ്ഥാന ശമ്പളമുള്ളവർക്കാണ് സർക്കാർ ഈ ആനുകൂല്യം നൽകിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.