ന്യൂഡൽഹി: വെള്ളിക്കും വെള്ളികൊണ്ടുള്ള ആഭരണങ്ങൾക്കും നിർബന്ധിത ഹാൾമാർക്കിങ് നടപ്പാക്കുന്നത് പരിഗണിക്കാൻ ഭക്ഷ്യ, ഉപഭോക്തൃകാര്യ മന്ത്രി പ്രൾഹാദ് ജോഷി ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സിന് (ബി.ഐ.എസ്) നിർദേശം നൽകി. ഉപഭോക്താക്കളുടെ ആവശ്യത്തെത്തുടർന്നാണ് നടപടി.
78ാമത് ബി.ഐ.എസ് സ്ഥാപക ദിനാചരണ ചടങ്ങിലാണ് മന്ത്രി ഈ ആവശ്യമുന്നയിച്ചത്. രാജ്യത്ത് വെള്ളിയുടെ ഹാൾമാർക്കിങ് ഇപ്പോൾ നിർബന്ധമല്ല.
ഇക്കാര്യത്തിൽ സർക്കാർ നടപടി ആരംഭിച്ചെന്നും എല്ലാ കക്ഷികളുമായും കൂടിയാലോചിച്ച ശേഷം അന്തിമ തീരുമാനം എടുക്കുമെന്ന് മന്ത്രി പിന്നീട് പറഞ്ഞു. മൂന്ന്-ആറ് മാസത്തിനകം വെള്ളി ആഭരണങ്ങൾക്ക് നിർബന്ധിത ഹാൾമാർക്കിങ് നടപ്പാക്കാൻ സജ്ജമാണെന്ന് ബി.ഐ.എസ് ഡയറക്ടർ ജനറൽ പ്രമോദ് കുമാർ തിവാരി പറഞ്ഞു.
ഉപഭോക്താക്കൾ, വ്യാപാരികൾ തുടങ്ങിയവരുമായുള്ള ചർച്ചകൾ നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.