ദുബൈ: സ്വർണ വിലക്കയറ്റത്തിൽനിന്ന് സംരക്ഷണം നൽകുന്നതിനൊപ്പം സമ്മാനവുമായി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്. ഏപ്രില്‍ രണ്ടിനുമുമ്പ് 10 ശതമാനം മുൻകൂറായി നൽകി ബുക്ക് ചെയ്യുന്നവർക്ക് സ്വർണ വിലയിൽനിന്ന് സംരക്ഷണം ലഭിക്കുന്നതിനൊപ്പം 100 ദിർഹമിന്റെ സൗജന്യ ഡയമണ്ട് ഗിഫ്റ്റ് വൗച്ചറും ലഭിക്കും. മാര്‍ച്ച് ഒന്നിന് ആരംഭിച്ച ഗോള്‍ഡ് റേറ്റ് പ്രൊട്ടക്ഷന്‍ ഓഫറിന് ലഭിച്ച മികച്ച പ്രതികരണത്തെ തുടർന്നാണ് കൂടുതല്‍ ഓഫറുകള്‍ പ്രഖ്യാപിച്ചത്. ഏപ്രില്‍ രണ്ടിനുമുമ്പ് 10 ശതമാനം തുക മുന്‍കൂറായി നല്കി നടത്തിയ ആദ്യ ബുക്കിങ്ങിന് മാത്രമേ ഓഫര്‍ ലഭ്യമാവൂ. ഉപഭോക്താക്കള്‍ക്ക് ആഭരണങ്ങള്‍ വാങ്ങാന്‍ 10 ശതമാനം തുക മുന്‍കൂറായി നല്കി 2023 ഏപ്രില്‍ 23 വരെ സ്വർണ നിരക്കിലെ വ്യതിയാനം തടയാന്‍ സാധിക്കും.
ഈ കാലയളവില്‍ സ്വർണവില വർധനയില്‍ സ്വയം സംരക്ഷണം നേടാന്‍ ഈ ഓഫര്‍ ഉപഭോക്താക്കളെ സഹായിക്കുന്നു. സ്വർണാഭരണം വാങ്ങുന്ന സമയത്ത് വില കൂടിയാല്‍, ബുക്ക് ചെയ്ത നിരക്കില്‍തന്നെ ആഭരണം വാങ്ങാനും വാങ്ങുന്ന സമയത്ത് വില കുറഞ്ഞാല്‍ ആ കുറഞ്ഞ നിരക്കില്‍ തന്നെ പര്‍ച്ചേസ് ചെയ്യാനും ഉപഭോക്താക്കള്‍ക്ക് കഴിയും. ഈ ഓഫര്‍ മലബാര്‍ ഗോള്‍ഡിന്റെ എല്ലാ ഷോറൂമുകളിലും ലഭ്യമായിരിക്കും. ഷോറൂമിൽ നേരിട്ടും മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് മൊബൈല്‍ ആപ് വഴിയും പണമടക്കാം. സമ്മാന വൗച്ചര്‍ ബ്രാന്‍ഡിന്റെ മൊബൈല്‍ ആപ് വഴി ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. ഈ സമ്മാന വൗച്ചര്‍ എല്ലാ മലബാര്‍ ഗോള്‍ഡ് ഷോറൂമുകളിലും സ്വീകരിക്കും.
സുരക്ഷിത നിക്ഷേപമായ സ്വർണത്തില്‍ നിക്ഷേപിക്കാനുള്ള സുവർണാവസരം ഉപഭോക്താക്കള്‍ മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തിയതായി മലബാര്‍ ഗോള്‍ഡ് ഓപറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ് പറഞ്ഞു. മലബാര്‍ ഗോള്‍ഡ് 30ാം വര്‍ഷത്തിലേക്ക് കടക്കുന്ന ഈ വേളയില്‍, വരാനിരിക്കുന്ന ഉത്സവ സീസണ് പരമാവധി ആസ്വാദ്യകരമാക്കാന്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യ ഡയമണ്ട് ഗിഫ്റ്റ് വൗച്ചറുകളിലൂടെ അധിക ആനുകൂല്യം കൂടി സമ്മാനിക്കുകയാണെന്നും ഷംലാല്‍ അഹമ്മദ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.