ന്യൂഡൽഹി: ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള എഫ്.എം.സി.ജി കമ്പനി അദാനി വിൽമറിന്റെ ഓഹരി വിലയിൽ വൻ കുതിപ്പ്. 2022ൽ ലിസ്റ്റ് ചെയ്തതിന് ശേഷം വിൽമറിന്റെ ഓഹരി വിലയിൽ 140 ശതമാനം നേട്ടമാണുണ്ടായത്. രണ്ട് ദിവസവും അപ്പർ ലിമിറ്റായ അഞ്ച് ശതമാനമെന്നത് അദാനി വിൽമർ ഭേദിച്ചു.
അഞ്ചു ശതമാനം നേട്ടത്തോടെ 550.85 രൂപയിലാണ് ചൊവ്വാഴ്ച അദാനി വിൽമർ വ്യാപാരം അവസാനിപ്പിച്ചത്. 71,593 കോടിയാണ് അദാനി വിൽമറിന്റെ വിപണി മൂലധനം. തിങ്കളാഴ്ചയും അപ്പർ സർക്ക്യൂട്ടായ അഞ്ച് ശതമാനം ഭേദിച്ച് അദാനി വിൽമറിന്റെ ഓഹരിയുടെ വില 524 രൂപയിലെത്തിയിരുന്നു. ഓഹരിക്ക് ഒരു ദിവസം വ്യാപാരം നടത്താവുന്ന ഏറ്റവും ഉയർന്ന തുകയാണ് അപ്പർ സർക്യൂട്ട്.
കഴിഞ്ഞ എട്ട് ദിവസം അദാനി വിൽമറിന്റെ ഓഹരി വിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഡിസംബർ ഒമ്പത് മുതൽ 23 വരെയുള്ള കാലയളവിലാണ് അദാനി വിൽമർ നഷ്ടമുണ്ടാക്കിയത്. എന്നാൽ പിന്നീട് ഓഹരി 10 ശതമാനം നേട്ടമുണ്ടാക്കി. ജനുവരി 27 മുതൽ 31 വരെയാണ് അദാനി വിൽമറിന്റെ ഐ.പി.ഒ നടന്നത്. 218-230 വരെയായിരുന്നു വിൽമറിന്റെ പ്രൈസ് ബാൻഡ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.