അദാനി ഗ്രൂപ്പിന്‍റെ 10 ഓഹരികളും നഷ്ടത്തിൽ

ന്യൂഡൽഹി: ബജറ്റ് ദിവസത്തിൽ അദാനി ഗ്രൂപ്പിന്‍റെ എല്ലാ ഓഹരികളും നഷ്ടത്തിൽ വ്യാപാരം തുടരുന്നു. രാവിലെ 10.50ലെ കണക്ക് പ്രകാരം 10 കമ്പനികളുടെ ഓഹരികളും ചുവപ്പിലാണ്. ഇന്നലെ നേട്ടമുണ്ടാക്കിയ അദാനി എന്‍റർപ്രൈസ് ഓഹരി ഇന്ന് മൂന്ന് ശതമാനത്തിലേറെ ഇടിഞ്ഞു.

10 ശതമാനം ഇടിഞ്ഞ അദാനി ടോട്ടൽ ഗ്യാസാണ് കനത്ത ഇടിവ് നേരിട്ടത്. അദാനി പവർ 4.9 ശതമാനവും വിൽമർ 4 ശതമാനവുമാണ് നിലവിലെ ഇടിവ്.

എൻ.ഡി.ടി.വി 3.33 ശതമാനം, അദാനി ഗ്രീൻ 3.42 ശതമാനം, അദാനി ട്രാൻസ്മിഷൻ 3.04 ശതമാനം, അദാനി പോർട്ട്സ് 1.72 ശതമാനം, എ.സി.സി 1.56 ശതമാനം, അംബുജ സിമന്‍റ്സ് 1.93 ശതമാനം എന്നിങ്ങനെയാണ് രാവിലെ 10.50ന് രേഖപ്പെടുത്തിയ ഇടിവ്.

അതേസമയം, ബജറ്റ് ദിനത്തിൽ നേട്ടത്തോടെയാണ് ഇന്ത്യൻ ഓഹരി വിപണികൾ വ്യാപാരം തുടങ്ങിയത്. ബോംബെ സൂചിക സെൻസെക്സ് 60,000 പോയിന്‍റ് പിന്നിട്ടു. ദേശീയ സൂചിക നിഫ്റ്റി 218.50 പോയിന്റ് നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. 

Tags:    
News Summary - Adani group shares dips on budget day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT
access_time 2024-12-30 01:28 GMT