വാഷിങ്ടൺ: ആപ്പിളിന്റെ ഓഹരികൾക്ക് വിപണിയിൽ റെക്കോർഡ് നേട്ടം. ബുധനാഴ്ച വൻ നേട്ടത്തോടെയാണ് ആപ്പിൾ ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചത്. ഇതോടെ ആപ്പിളിന്റെ വിപണിമൂല്യം 2.98 ട്രില്യൺ ഡോളറായി ഉയർന്നു.
ആപ്പിളിന്റെ ഓഹരി വില 0.6 ശതമാനം ഉയർന്ന് 189.25 ഡോളറിലാണ് എത്തിയത്. തുടർച്ചയായ രണ്ടാം ദിവസമാണ് ആപ്പിൾ റെക്കോർഡ് നേട്ടത്തോടെ വ്യാപാരം അവസാനിപ്പിക്കുന്നത്. ഇതിന് മുമ്പ് 2002 ജനുവരി മൂന്നിനാണ് ആപ്പിളിന്റെ വിപണിമൂല്യം ഇത്തരത്തിൽ വൻതോതിൽ ഉയർന്നത്.
2023ൽ ഇതുവരെ 46 ശതമാനം നേട്ടമാണ് ആപ്പിളിനുണ്ടായത്. ടെസ്‍ല, മെറ്റ തുടങ്ങിയ കമ്പനികളുടെ ഓഹരിവിലയും ഇക്കാലയളവിൽ ഇരട്ടിയായിരുന്നു. മൈക്രോസോഫ്റ്റ് 40 ശതമാനം നേട്ടമാണുണ്ടാക്കിയത്. ജൂൺ ആദ്യവാരത്തിൽ ഓഗ്മെന്റ് റിയാലിറ്റി അടിസ്ഥാനമാക്കിയ ഹെഡ്സെറ്റ് പുറത്തിറക്കിയതിന് പിന്നാലെ ആപ്പിളിന്റെ ഓഹരി വില വൻതോതിൽ ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.