ചെന്നൈ: ഹിന്ദുജ ഗ്രൂപ്പിന് കീഴിലുള്ള വാഹന നിർമാതാക്കളായ അശോക് ലെയ്ലാൻഡ് ഈ വർഷം ലൈറ്റ് കമേഴ്സ്യൽ വെഹിക്കിൾ വിഭാഗത്തിലുള്ള അഞ്ച് പുതിയതരം വാഹനങ്ങൾ അവതരിപ്പിക്കും.
ട്രക്കുകൾ ഉൾപ്പെടെ വലിയ വാഹനങ്ങളിലെ മുൻനിരക്കാരായ അശോക് ലെയ്ലാൻഡ് ചെറുവാഹന വിപണിയിലേക്കുകൂടി കാലുറപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇതിനായി ഈ സാമ്പത്തിക വർഷം 500 മുതൽ 700 കോടി രൂപ വരെ മുതൽമുടക്കും. ഈ വർഷം ഒന്നിടവിട്ട മാസങ്ങളിൽ ഒരു പുതിയ തരം വാഹനം അവതരിപ്പിക്കാനാണ് പദ്ധതി.
ഏതാനും വർഷങ്ങൾക്കകം ചെറു ചരക്കുവാഹനങ്ങളിലെ 70-80 ശതമാനം വിപണി വിഹിതം സ്വന്തമാക്കാനാണ് ശ്രമമെന്ന് കമ്പനി ചെയർമാൻ ധീരജ് ഹിന്ദുജ അറിയിച്ചു. 933 കോടിയായിരുന്നു കഴിഞ്ഞ സാമ്പത്തിക വർഷം നാലാം പാദത്തിലെ കമ്പനിയുടെ ലാഭം. മുൻ വർഷത്തെ അപേക്ഷിച്ച് 16.73 ശതമാനത്തിന്റെ വർധനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.