എന്താണ് ബ്ലാക്ക് ഫ്രൈഡേ? അറിയേണ്ടതെല്ലാം..

നിലവിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഒരുപാട് ചർച്ചയാകുന്നതാണ് ബ്ലാക്ക് ഫ്രൈഡേയും അതോട് അനുബന്ധിച്ച് നടക്കുന്ന സെയിലുമെല്ലാം. എന്താണ് ബ്ലാക്ക് ഫ്രൈഡേ എന്ന് അറിയാതെ ഒരു പിടിയും കിട്ടാതെ നടക്കുന്നവരും ഇവിടെയുണ്ട്.

അമേരിക്കയിലെ ഒരു ആഘോഷമായ ടാങ്ക്സ് ഗിവിങ് ഡേയുടെ (Thanks Giving Day) തൊട്ടടുത്ത വെള്ളിയാഴ്ച്ച നടക്കുന്ന ദിനമാണ് ബ്ലാക്ക് ഫ്രൈഡെ.  ഏറ്റവും തിരക്ക് പിടിച്ച ഷോപ്പിങ് ദിനങ്ങളിൽ ഒന്നായിരിക്കും ഈ വെള്ളി. വ്യത്യസ്ത ഉത്പന്നങ്ങൾ ഒരുപാട് വിലകുറച്ച് അന്നേ ദിവസം റിറ്റേയിലർമാർ വിൽക്കും. അവധി ദിവസങ്ങളുടെ ആരംഭമാണ് ഈ ദിനത്തിലൂടെ തുടക്കം കുറിക്കുന്നത്. അതോടൊപ്പം യുനൈറ്റഡ് സ്റ്റേറ്റ്സിൽ ക്രിസ്മസ് ഷോപ്പിങ് സീസണിനും ഇതിലൂടെ തുടക്കം കുറിക്കും. തിങ്കളാഴ്ച വരെ ഈ സെയിൽ നീണ്ടേക്കും അല്ലെങ്കിൽ ഒരു ആഴ്ചയിലേക്കോ നീണ്ടേക്കാം. സൈബർ വീക്ക് (Cyber Week) എന്നാണ് ഇതിനെ അറിയപ്പെടുന്നത്. വാർഷിക വിൽപ്പനയുടെ അഞ്ചിൽ ഒരു ശതമാനം ഈ  സൈബർ വീക്കിലാണ് നടക്കുന്നതെന്നാണ് കണക്കുകൾ.

ആമസോൺ ബ്ലാക്ക് ഫ്രൈഡേ ഡീലുകൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

ബ്ലാക്ക് ഫ്രൈഡേയുടെ ഉത്ഭവം എവിടെ നിന്നാണെന്ന് വ്യക്തമല്ല. എന്നാൽ ഇത് യുനൈറ്റഡ് സ്റ്റേറ്റ്സിലാണ് തുടക്കം കുറിച്ചത് എന്നാണ് പ്രാചരണങ്ങളിൽ നിന്നും അറിയാൻ സാധിക്കുന്നത്. 20ാം നൂറ്റാണ്ടിൽ ഫീലാഡെൽഫിയയിലാണ് ബ്ലാക്ക് ഫ്രൈഡേ ആരംഭിച്ചതെന്ന് പറയപ്പെടുന്നു. തുടക്കകാലത്ത് അർബൻ ഏരിയകളിലെ അവധിക്കാല തിരക്കിനെ സൂചിപ്പിക്കാനായിരുന്നു ഈ പേര് ഉപയോഗിച്ചത്. അന്ന് മാർക്കറ്റിൽ കുറഞ്ഞ വിലക്കുള്ള ഡീലിനായി കസ്റ്റമേഴ്സ് കുത്തിയൊഴുകിയെത്തിയിരുന്നു. കാലക്രമേണ അവധിക്കാല ഷോപ്പിങ്ങിൽ വിൽപ്പനകൾ വർദ്ധിക്കുകയും, ചില്ലറ വ്യാപാരികൾ നഷ്ടത്തിൽ ( റെഡ്) നിന്നും ലാഭത്തിലേക്ക് (ബ്ലാക്ക്) മാറിയ ദിവസത്തെ സൂചിപ്പിക്കാൻ ബ്ലാക്ക് ഫ്രൈഡേ എന്ന പേര് ഉപയോഗിച്ച് തുടങ്ങി.

ബ്ലാക്ക് ഫ്രൈഡേ പിന്നീട് മറ്റ് രാജ്യങ്ങളിലേക്കും വ്യാപിക്കാൻ തുടങ്ങി. ഇന്ത്യയിലും നിലവിൽ ബ്ലാക്ക് ഫ്രൈഡേ ആഘോഷിക്കുന്നുണ്ട്. അതോടൊപ്പം ഒരുപാട് മികച്ച ഓഫർ സെയിലും നിലവിൽ ഇന്ത്യയിൽ നടക്കുന്നുണ്ട്. ഉപഭോക്താക്കൾ ഈ ബ്ലാക്ക് ഫ്രൈഡേ മുതലാക്കാനുള്ള ഓട്ടത്തിലാണ്. സാധാരണ ഷോപ്പുകളിൽ നിന്നും കടകളിൽ നിന്നും മാറി ഓൺലൈൻ പർച്ചേസുകളിലേക്കും ബ്ലാക്ക് ഫ്രൈഡേ വിൽപ്പന വളർന്നിട്ടുണ്ട്. ആമസോൺ, ഫ്ലിപ്പ് കാർട്ട് പോലുള്ള പ്രധാന ഓൺലൈൻ പർച്ചേസ് സൈറ്റുകളിൽ നിലവിൽ ബ്ലാക്ക് ഫ്രൈഡേ ഓഫറുകൾ ലഭിക്കുന്നുണ്ട്. 

ആമസോൺ ബ്ലാക്ക് ഫ്രൈഡേ ഡീലുകൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

Tags:    
News Summary - what is black friday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT