ഓഹരി സൂചിക തുടർച്ചയായ അഞ്ചാം ദിവസവും നേട്ടത്തിൽ തുടങ്ങി

മുംബൈ: നിഷേപകരെ ആവേശം കൊള്ളിച്ച്‌ ഓഹരി സൂചിക തുടർച്ചയായ അഞ്ചാം ദിവസവും നേട്ടത്തിൽ ഇടപാടുകൾക്ക്‌ തുടക്കം കുറിച്ചു. ബോംബെ സെൻസെക്‌സ്‌ 180 പോയിൻറ്റ്‌ കുതിപ്പാണ്‌ ആദ്യ മിനിറ്റിൽ കാഴ്‌ച്ചവെച്ചത്‌. ആഗസ്‌റ്റ്‌ സെറ്റിൽമെൻറ് പിരിമുറുക്കങ്ങൾക്കിടയിൽ നിഫ്‌റ്റി സൂചിക 11,600 പോയിൻറ്റിലേക്ക് മുന്നേറി.

കഴിഞ്ഞ രാത്രി അമേരിക്കൻ ഓഹരി വിപണിയിലുണ്ടായ ബുൾ തരംഗത്തിന്‍റെ പ്രതിഫലനമാണ്‌ ഇന്ന്‌ ഏഷ്യൻ മാർക്കറ്റുകളിൽ തുടക്കത്തിൽ അലയടിച്ചത്‌. ആദ്യ മണിക്കൂർ പിന്നിടുമ്പോൾ ബോംബെ സെൻസെക്‌സ്‌ 39,290 പോയിൻറ്റിലും നിഫ്‌റ്റി സൂചിക 11,617 ലുമാണ്‌. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ്, പവർഗ്രിഡ്, ഇൻഫോസിസ്, കൊട്ടക് ബാങ്ക് എന്നിവ ഓപ്പണിങ്‌ വേളയിൽ ശ്രദ്ധിക്കപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT
access_time 2024-12-30 01:28 GMT