ദുബൈ: നവ ലോകത്തിൽ ഏറ്റവും വിലപിടിപ്പുള്ള ഒന്നായി മാറിയിരിക്കുന്നു ഡേറ്റ അഥവാ ഇൻഫർമേഷൻ. ഇന്ന് എല്ലാത്തിനും മുകളിലാണ് ഡേറ്റകളുടെ സ്ഥാനം. ഡേറ്റയാണ് ഇന്ന് ലോകത്തിന്റെ ഗതി നിർണയിക്കുന്നത്. ഏറ്റവും വിലപിടിപ്പുള്ളതും ഏറ്റവും ഉപയോഗപ്രദവും ഏറ്റവും വിനാശകാരിയും ഡേറ്റ തന്നെയെന്ന് നിസ്സംശയം പറയാം. അണുബോംബിനേക്കാൾ വിസ്ഫോടനശേഷിയാണ് ഈ നവലോകത്തിൽ ഡേറ്റക്കുള്ളത്.
തീരുമാനങ്ങളെടുക്കാനുള്ള സഹായിയായാണ് ഇതുവർത്തിക്കുന്നത്. ഒപ്പം എതിരാളികളുടെ വിവരങ്ങളും. ഒരു നല്ല ഡേറ്റ അനലിസ്റ്റാവാൻ കമ്പ്യൂട്ടർ പ്രോഗ്രാമിങ്ങിൽ പ്രാവീണ്യം അനിവാര്യമാണ്. കൂടാതെ ഡേറ്റബേസുകളെക്കുറിച്ചും അനലൈസ് ചെയ്യാനുള്ള ഫ്രെയിംവർക്കുകളെക്കുറിച്ചും അറിവുണ്ടാകേണ്ടതുണ്ട്. സ്റ്റാറ്റിസ്റ്റിക്സിനും ആപ്റ്റിറ്റ്യൂടിനും കൂടാതെ ബിസിനസ് സംബന്ധിച്ചും മുൻധാരണയുണ്ടാവണം. ബാങ്കിങ്, ഹെൽത്ത് കെയർ, റീട്ടെയിൽ, മാനുഫാക്ച്ചറിങ് തുടങ്ങി സകല മേഖലകളിലും ഡേറ്റ അനലൈസ് ചെയ്താണ് ഭാവി പരിപാടികൾക്ക് രൂപം കൊടുക്കുന്നത്. ഡേറ്റ അനലിറ്റിക്സിന്റെ പുതു സാധ്യതകൾ അറിയാൻ ആഗ്രഹിക്കുന്നവർക്കുള്ള ഏറ്റവും മികച്ച വേദിയാണ് ‘ഗൾഫ് മാധ്യമം’ ഒരുക്കുന്നത്. നവംബർ 15, 16 തീയതികളിലായി ദുബൈ ഇത്തിസലാത്ത് അക്കാദമിയിൽ സംഘടിപ്പിക്കുന്ന മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ഇന്ത്യൻ വിദ്യാഭ്യാസ-കരിയർ മേളയായ എജുകഫേ ഒമ്പതാം സീസണിൽ ഡേറ്റ അലനിറ്റിക്സ് രംഗത്ത് പ്രമുഖ സാന്നിധ്യമായ മുഹമ്മദ് അൽഫാൻ വിദ്യാർഥികളുമായി സംവദിക്കും.
മൈക്രോസോഫ്റ്റിന്റെ മോസ്റ്റ് വാല്യുബ്ൾ പ്രഫഷനൽ അവാർഡ് നേടിയ അദ്ദേഹം, അജ്മാൻ യൂനിവേഴ്സിറ്റി, ഖലീഫ യൂനിവേഴ്സിറ്റി, ഖത്തർ യൂനിവേഴ്സിറ്റി എന്നിവിടങ്ങളിൽ അധ്യാപനം നടത്തിയിട്ടുണ്ട്. ഡേറ്റ അനലിറ്റിക്സ് സംബന്ധിച്ച് ഒരു പുസ്തകത്തിന്റെ രചയിതാവ് കൂടിയാണ് അൽഫാൻ. ഡേറ്റ അനലിറ്റിക്സുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് കൃത്യമായ ഉത്തരം നൽകാൻ അൽഫാനും നിങ്ങൾക്കൊപ്പമുണ്ടാകും. ഇന്ററാക്ടിവ് സെഷനിൽ വിദ്യാർഥികൾക്ക് അദ്ദേഹവുമായി സംവദിക്കാം. നവലോകത്ത് ഏറ്റവും മൂല്യമേറിയ ഒന്നായി മാറിയ ഡേറ്റകളെ വിശകലനം ചെയ്യാനും അതുവഴി മികച്ച കരിയർ രൂപപ്പെടുത്താനും ആഗ്രഹിക്കുന്നവർക്ക് ഇദ്ദേഹം വഴികാട്ടും. 10, 11, 12 ഡിഗ്രി ക്ലാസുകളിലെ കുട്ടികളെ ഫോക്കസ് ചെയ്യുന്ന ആഗോള വിദ്യാഭ്യാസ മേളയിൽ ഉപരിപഠനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും ഭാഗമാകാം. പങ്കെടുക്കാൻ എജുകഫെ വെബ്സൈറ്റിൽ(https://www.myeducafe.com/) രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷനും പ്രവേശനവും തികച്ചും സൗജന്യമാണ്. കൂടുതൽ അന്വേഷണങ്ങൾക്ക് +971 504851700.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.