ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോൾ ലിറ്ററിന് 29ൈപസയും ഡീസലിന് 31 ൈപസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോൾ വില 98.45 രൂപയായി. ഡീസലിന് 93.79 രൂപയും.
ഇന്ധനവില വർധന തുടർന്നാൽ കേരളത്തിൽ സാധാരണ പെട്രോൾ വില അടുത്തുതന്നെ സെഞ്ച്വറിയടിക്കും. പ്രീമിയം പെട്രോൾ വില കേരളത്തിൽ 100 കടന്നിരുന്നു.
42 ദിവസത്തിനിടെ 24ാമത്തെ തവണയാണ് ഇന്ധനവില കൂട്ടുന്നത്. ചെന്നൈയിൽ പെട്രോളിന് 97.43 രൂപയും ഡീസലിന് 91.64 രൂപയുമാണ്. ഡൽഹിയിൽ പെട്രോളിന് 96.12 രൂപയും ഡീസലിന് 86.98 രൂപയുമാണ്. കൊൽക്കത്ത പെട്രോൾ വില 96.06 രൂപ, ഡീസലിന് 89.83 രൂപ. മുംബൈയിൽ 102.30 രൂപയാണ് പെട്രോൾ വില. ഡീസലിന് 94.39 രൂപയും.
അതേസമയം ആഗോളവിപണിയിൽ അസംസ്കൃത എണ്ണക്കുണ്ടായ വിലവർധനയാണ് പെട്രോൾ ഡീസൽ വില ഉയരാൻ കാരണമെന്നാണ് എണ്ണക്കമ്പനികളുടെ വാദം.
ഇന്ധനവില വർധന ജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുമെങ്കിലും വാക്സിൻ വാങ്ങുന്നതിനായി കോടിക്കണക്കിന് രൂപ ചെലവാക്കുകയാണെന്നായിരുന്നു പെട്രോളിയം മന്ത്രി ധർമേന്ദ്രപ്രധാനന്‍റെ പ്രതികരണം.
രാജ്യത്ത് ഇന്ധനവില വർധിക്കുന്നതോടെ അവശ്യ വസ്തുക്കളുടെയും ഗതാഗത സംവിധാനങ്ങളുടെയും നിരക്ക് ഉയരുന്നത് സാധാരണ ജനങ്ങൾക്ക് തിരിച്ചടിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.