കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ റെക്കോഡ് കുറവ്. പവന് 320 രൂപ കുറഞ്ഞ് 35,480 രൂപയിലാണ് എത്തിയത്. ഗ്രാമിന് 40 രൂപ താഴ്ന്ന് 4,435 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ആറു മാസത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വിലയാണിത്.
ഫെബ്രുവരി ഒന്നിന് രാവിലെ പവൻ വില 36,800 രൂപയായിരുന്നു. തുടർന്ന് ഉച്ചക്ക് ശേഷം വില 36,400 രൂപയായി കുറഞ്ഞു. രണ്ടാം തീയതി 36,120 രൂപയിലേക്കും മൂന്നാം തീയതി 35,800 രൂപയിലേക്കും വില താഴുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.