കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. പവന്‍റെ വില 160 രൂപ വർധിച്ച് 36,880 രൂപയായി. ഗ്രാമിന്‍റെ വില 20 രൂപ കൂടി 4610 രൂപയായി. എം.സി.എക്സ് മാർക്കറ്റിലും സ്വർണവില ഉയർന്നു.
261 രൂപ വർധിച്ച് 10 ഗ്രാം സ്വർണത്തിന്‍റെ വില 49,049 രൂപയായി. ഡോളർ ദുർബലമായതാണ് രാജ്യത്തെ സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാനഘടകം. പണപ്പെരുപ്പവും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്.
ചൊവ്വാഴ്ച അഞ്ച് മാസത്തിനിടയിലെ ഉയർന്ന നിരക്കിലേക്ക് എം.സി.എക്സിൽ സ്വർണവില എത്തിയിരുന്നു. സ്പോട്ട് ഗോൾഡ് വിലയും ഉയരുകയാണ്. 0.2 ശതമാനം ഉയർന്ന് ഔൺസിന് 1,911.45 ഡോളറായി. ജനുവരിക്ക് ശേഷം ഇതാദ്യാമായാണ് സ്പോട്ട് ഗോൾഡിന്‍റെ വില ഇത്രയും ഉയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.