ദിവസങ്ങൾക്ക്​ ശേഷം സംസ്ഥാനത്ത്​ സ്വർണവില ഉയർന്നു

കൊച്ചി: സംസ്ഥാനത്ത്​ ഒരിടവേളക്ക്​ ശേഷം സ്വർണവില ഉയർന്നു. പവന്​ 200 രൂപയാണ്​ വർധിച്ചത്​. 34,880 രൂപയാണ്​ പവന്‍റെ വില. കഴിഞ്ഞ ദിവസം ഇത്​ 34,680 രൂപയായിരുന്നു.

ഒരു ഗ്രാം സ്വർണത്തിന്‍റെ വിലയിൽ 25 രൂപയുടെ വർധനയുണ്ടായിട്ടുണ്ട്​. 4360 രൂപയാണ്​ ഒരു ഗ്രാം സ്വർണത്തിന്‍റെ വില. ഇന്ന്​ വില ഉയർന്നുവെങ്കിലും സ്വർണവില മുൻകാല നിലവാരത്തിലേക്ക്​ എത്തിയിട്ടില്ല. അന്താരാഷ്​​്ട്ര വിപണിയിൽ സ്വർണവില മാറ്റമില്ലാതെ തുടരുകയാണ്​.

സ്​പോട്ട്​ ഗോൾഡ്​ ട്രോയ്​ ഔൺസിന്​ 1,750.34 ഡോളറാണ്​ വില. സ്വർണത്തിന്‍റെ ഭാവി വില 1,753.40 ഡോളറിൽ തുടരുകയാണ്​. 

Tags:    
News Summary - Gold price in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT