സ്വർണം കുതിച്ചുയർ​​ന്നേക്കും; പവന് 40,000 രൂപ കൂടിയത് ഒമ്പതുവർഷത്തിനിടെ; ഈ വർഷം മാത്രം വർധിച്ചത് 32%

കൊച്ചി: അന്താരാഷ്ട്ര സ്വർണവില എക്കാലത്തെയും ഉയർന്ന നിരക്കിൽ 2,752 ഡോളറും മറികടന്ന് മുന്നോട്ട് കുതിക്കവെ കേരളത്തിൽ ഒരുപവന് ഇന്നത്തെ വില 58,720 രൂപ.  കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ സ്വർണവിലയിൽ 40,000 രൂപയാണ് വർധിച്ചത്. 2015 ആഗസ്റ്റ് ആറിനായിരുന്നു സമീപകാലത്തെ ഏറ്റവും കുറഞ്ഞ വില. അന്ന് 18,720 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വിപണിവില. ഒമ്പത് വർഷങ്ങൾക്കിപ്പുറം 40,000 രൂപ കൂടി. 58,720 രൂപയാണ് ഇന്നത്തെ വില.

ഈ വർഷം മാത്രം റെക്കോർഡുകൾ നിരവധി സൃഷ്ടിച്ച് സ്വർണത്തിന് 32 ശതമാനത്തിലധികം വില കൂടി. 13,200 രൂപയാണ് എട്ടുമാസം കൊണ്ട് കൂടിയത്. ഈ വർഷം ഫെബ്രുവരി 15ന് 45,520 രൂപയായിരുന്നു പവൻ വില.

ഇസ്രായേലിന്റെ ലബനാൻ, ഫലസ്തീൻ ആക്രമണവും ഇറാനുമായുള്ള സംഘർഷാന്തരീക്ഷവും ആസന്നമായ യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പുമാണ് സ്വർണ്ണ വിലയിൽ കുതിച്ചുചാട്ടത്തിന് ഇടയാക്കുന്നത്. ഈ സാഹചര്യത്തിൽ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിന് സ്വീകാര്യത പതിന്മടങ്ങ് വർധിക്കുന്നതാണ് ഡിമാന്റ് കൂടാൻ ഇടയാക്കുന്നത്.

പശ്ചിമേഷ്യയിലെ യുദ്ധങ്ങൾ തുടരുകയാണെങ്കിൽ വർഷാവസാനത്തോടെ അന്താരാഷ്ട്ര വില 3,000 ഡോളറിലേക്ക് എത്തുമെന്ന സൂചനകളാണ് വരുന്നത്. ഇക്വിറ്റി മാർക്കറ്റുകളിലെ ചലനങ്ങളും ക്രിപ്‌റ്റോകറൻസിയുടെ താഴോട്ടുള്ള പ്രവണതയും സ്വർണ വില വർധിക്കുന്നതിന് മറ്റൊരു കാരണമാണ്.

യുഎസ് ട്രഷറി ബോണ്ട്, ഫെഡറൽ റിസർവ് പലിശ നിരക്ക് നിരക്ക് കുറയ്ക്കാനുള്ള സാധ്യത എന്നിവയെല്ലാം സ്വർണ വില കൂടുമെന്നുള്ള പ്രവചനത്തിന് ഇടയാക്കുന്നു. ട്രായ് ഔൺസിന് 2,800 ഡോളറിലേക്ക് ഈയാഴ്ച തന്നെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കേരളത്തിൽ ഇന്ന് പവന് 320 രൂപയുടെ വർധനയാണ് ഉണ്ടായത്. പവന്റെ വില 58,720 രൂപയായാണ് കൂടിയത്. ഗ്രാമിന് 40 രൂപയും വർധിച്ചു. ഗ്രാമിന്റെ വില 7300 രൂപയിൽ നിന്നും 7340 രൂപയായാണ് വർധിച്ചത്.




Tags:    
News Summary - gold price kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT