സ്വർണവിലയിൽ നേരിയ കുറവ്

കോഴിക്കോട്: സർവകാല റെക്കോഡിലെത്തിനിൽക്കുന്ന സ്വർണവിലയിൽ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. പവന് 360 രൂപ കുറഞ്ഞ് 58,520 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 7315 രൂപയുമായി.

കഴിഞ്ഞ രണ്ട് ദിവസമായി പവൻ വില 58,880 രൂപയിൽ തുടരുകയായിരുന്നു. സർവകാല റെക്കോഡാണ് ഈ വില. വൻകിട നിക്ഷേപകർ ലാഭം എടുക്കാൻ തുടങ്ങിയതാണ് ഇന്ന് നേരിയ തോതിലെങ്കിലും വില കുറയാനുള്ള കാരണം. ഒക്ടോബർ 10ലെ വിലയായ 56,200 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ പവൻ വില.

ഏ​റ്റ​വും കു​റ​ഞ്ഞ പ​ണി​ക്കൂ​ലി​യി​ൽ നിലവിൽ ഒ​രു പ​വ​ൻ വാ​ങ്ങാ​ൻ ജി.​എ​സ്.​ടി​യും ഹാ​ൾ മാ​ർ​ക്കി​ങ്​ ചാ​ർ​ജും ഉ​ൾ​പ്പെ​ടെ 64,000 രൂ​പ​ക്ക​ടു​ത്ത്​ ന​ൽ​ക​ണം. ക​ഴി​ഞ്ഞ​വ​ർ​ഷം ഇ​തേ​ദി​വ​സം ഗ്രാ​മി​ന്​ 5680 രൂ​പ​യും പ​വ​ന്​ 45,440 രൂ​പ​യും ആ​യി​രു​ന്നു.

Tags:    
News Summary - Gold price kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT