കൊച്ചി: ഒരു ദിവസത്തെ താഴ്ചക്ക് ശേഷം സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. പവന് 200 രൂപ കൂടി 36,920 രൂപയിലെത്തി. ഗ്രാമിന് 25 രൂപ കൂടി 4,615 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഈ മാസത്തെ ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും കൂടിയ വിലയാണ് ഇന്നത്തേത്.
വെള്ളിയാഴ്ച 36,720 രൂപയായിരുന്നു പവൻവില. ഇത് ശനിയാഴ്ച 36,880 രൂപയിലേക്ക് ഉയരുകയും ഞായറാഴ്ച മാറ്റമില്ലാതെ തുടരുകയും ചെയ്തു. എന്നാൽ, തിങ്കളാഴ്ച പവന് 160 രൂപ കുറഞ്ഞ് 36,720 രൂപയിലെത്തി.
നവംബർ മൂന്നിനാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായ 35,640 രൂപ രേഖപ്പെടുത്തിയത്. ഈ വില നാലാം തീയതിയും മാറ്റമില്ലാതെ തുടർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.