സ്വർണം തൊട്ടാൽ പൊള്ളു​ം; ഇന്നുമാത്രം കൂടിയത്​ ഗ്രാമിന്​ 70 രൂപ

​കോഴി​േക്കാട്​: സ്വർണവില തിങ്കളാഴ്​ച രണ്ടുതവണ ഉയർന്നു. രാവിലെ സ്വർണ വില ഗ്രാമിന്​ 40 രൂപ വർധിച്ച്​ 4730 രൂപയും പവന്​ 37,840 രൂപയുമായിരുന്നു. ഉച്ചക്ക്​്​ ശേഷം വീണ്ടും 30 രൂപ കൂടി ഗ്രാമിന്​ വർധിച്ച് 4760 രൂപയും പവന്​ 38,000 രൂപയുമായി.

അന്തരാഷ്​ട്ര വില രാവിലെ 1922 ഡോളറായിരുന്നു. ഉച്ചക്ക്​ ശേഷം 15 ഡോളർ കൂടി 1937 ഡോളറിലെത്തുകയായിരുന്നു. ഇതാണ്​ വില ഉയരാൻ കാരണം.

ഫെബ്രുവരി അവസാനം വരെ സ്വർണ വില കൂടാനാ​ണ്​ സാധ്യതയെന്നാണ്​ നിഗമനം. കോവിഡ്​ മഹാമാരിയുടെ പശ്ചാത്തലത്തിൽ സ്വർണം ​​പ്രധാന നിക്ഷേപ മാർഗമായി തിരഞ്ഞെടുത്തതിനെ തുടർന്ന്​ സ്വർണവില കുതിച്ചുയർന്നിരുന്നു. ശേഷം വിലയിൽ നേരിയ ഇടിവുണ്ടായിരുന്നു. 

Tags:    
News Summary - Gold rate Hike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT