സ്വർണ വില വീണ്ടും കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത്​ സ്വർണവില വീണ്ടും ഇടിഞ്ഞു. പവന്​ 120 രൂപയാണ്​ വെള്ളിയാഴ്​ച കുറഞ്ഞത്​. 36,360 രൂപയാണ്​ ഒരു പവൻ സ്വർണത്തിൻെറ വില. 4545 രൂപയാണ്​ ഗ്രാമിൻെറ വില. ​ചൊവ്വാഴ്​ച പവന്​ 720 രൂപയും ബുധനാഴ്​ച 480 രൂപയും കുറഞ്ഞിരുന്നു.

ആഗസ്​റ്റിൽ ഒരു പവൻ സ്വർണത്തിൻെറ വില 42,000ത്തിലെത്തിയിരുന്നു. പിന്നീട്​ ക്രമാനുഗതമായ കുറവാണ്​ സ്വർണവിലയിൽ രേഖപ്പെടുത്തിയത്​. നാല്​ മാസത്തിനുള്ളിൽ 5600 രൂപ സ്വർണത്തിന്​ കുറഞ്ഞിരുന്നു.

പല രാജ്യങ്ങളിലും കോവിഡ്​ വാക്​സിൻ പരീക്ഷണങ്ങൾ പുരോഗമിക്കുന്നത്​ സ്വർണവിലയെ സ്വാധനീക്കുന്നുണ്ട്​. വാക്​സിൻ വരു​േമ്പാഴുണ്ടാവുന്ന സമ്പദ്​വ്യവസ്ഥകളുടെ തിരിച്ചു വരവിൽ പ്രതീക്ഷയർപ്പിച്ച്​ നിക്ഷേപകർ ഓഹരി വിപണികളിൽ പണമിറക്കുന്നത്​ സ്വർണ വിലയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്​. കഴിഞ്ഞയാഴ്​ച അന്തരാഷ്​ട്ര വിപണിയിൽ സ്വർണവിലയിൽ മൂന്ന്​ ശതമാനം ഇടിവാണുണ്ടായത്​.

Tags:    
News Summary - Gold rate Update

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT