ന്യൂഡൽഹി: താമസത്തിനായി നൽകുന്ന കെട്ടിടങ്ങൾക്കും വീടുകൾക്കുമുള്ള ജി.എസ്.ടി ജനുവരി ഒന്ന് മുതൽ ഒഴിവാക്കിയതായി സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആന്റ് കസ്റ്റംസ് (സി.ബി.ഐ.സി) അറിയിച്ചു. വർഷത്തിൽ 20 ലക്ഷം രൂപക്ക് മുകളിൽ വരുന്ന വാടകക്ക് േനരത്തേ 18 ശതമാനം ജി.എസ്.ടി ഈടാക്കിയിരുന്നു.
പെട്രോളിൽ ചേർക്കാനായി ഉപയോഗിക്കുന്ന ഈഥൈൽ ആൽക്കഹോളിന്റെ ജി.എസ്.ടി 18 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമാക്കി. ധാന്യങ്ങളുടെ പുറന്തോടിന് (ഉമി പോലുള്ളവ) ഈടാക്കിയിരുന്ന ജി.എസ്.ടി ഇല്ലാതാക്കി. നേരത്തേ അഞ്ച് ശതമാനമായിരുന്നു നികുതി. പഴ സത്തുക്കളും ജ്യൂസുകളും അടിസ്ഥാനമാക്കിയുള്ള പാനീയങ്ങൾക്ക് 12 ശതമാനം ജി.എസ്.ടി ഏർപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.