തിരുവനന്തപുരം: ബജറ്റിൽ സ്വർണത്തിന്‍റെ ഇറക്കുമതി ചുങ്കം കുറച്ചുള്ള ധനമന്ത്രിയുടെ പ്രഖ്യാപനം പുറത്ത് വന്നതിന് പിന്നാലെ സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്‍റെ വില 36,400 രൂപയായി.
അതേസമയം, സ്വർണത്തിന്‍റെ ഇറക്കുമതിച്ചുങ്കം കുറച്ചതിനെ സ്വാഗതം ചെയ്യുന്നതായി ആൾ ഇന്ത്യ ജം ആന്‍റ് ജുവല്ലറി ഡൊമസ്റ്റിക് കൗൺസിൽ ദേശീയ ഡറക്ടർ അഡ്വ.എസ് അബ്ദുൽ നാസർ പറഞ്ഞു. സ്വർണ വ്യാപാര മേഖലക്ക് ഇത് പുത്തൻ ഉണർവ് ഉണ്ടാക്കും. മേഖലയിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കെപ്പടും.ആഭരണ നിർമ്മാണ മേഖല ശക്തമായി തിരികെയെത്തുന്നതിനും ഇത് കാരണമാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
സ്വർണത്തിന്‍റെ ഇറക്കുമതിച്ചുങ്കം 12.5 ശതമാനത്തിൽ 5 ശതമാനം കുറക്കാനാണ് തീരുമാനിച്ചത്. എങ്കിലും 2.5 ശതാനം കാർഷിക സെസായി ഏർപ്പെടുത്തിയതോടെ ഫലത്തിൽ 2.5 ശതമാനം നികുതി മാത്രമാണ് കുറയുക.
Latest Video:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.