മുംബൈ: ഇന്ത്യൻ ഓഹരി വിപണിയിൽ ഇൻഡസ്ലാൻഡ് ബാങ്കിന് കുതിപ്പ്. നാല് ശതമാനം നേട്ടമാണ് ബാങ്കിെൻറ ഓഹരികൾക്ക് വിപണിയിലുണ്ടായത്. കോട്ടക് മഹീന്ദ്ര ബാങ്ക് ഇൻഡസ്ലാൻഡ് ബാങ്കിനെ ഏറ്റെടുക്കുന്നുവെന്ന വാർത്തകൾ പുറത്ത് വന്നിരുന്നു. ഞായറാഴ്ച ബ്ലുംബർഗാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. എന്നാൽ, മാധ്യമ വാർത്തകൾ തള്ളി ഇൻഡസ്ലാൻഡ് ബാങ്ക് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിപണിയിൽ ഓഹരികൾ കുതിച്ചത്.
607.45 രൂപയിലാണ് ഇൻഡസ്ലാൻഡ് ഓഹരികൾ കഴിഞ്ഞ ദിവസം വ്യാപാരം അവസാനിപ്പിച്ചത്. തിങ്കളാഴ്ച 615 രൂപയിലാണ് ബാങ്ക് ഓഹരികൾ വ്യാപാരം തുടങ്ങിയത്. പിന്നീട് 4.21 ശതമാനത്തിെൻറ നേട്ടമുണ്ടാക്കി 633 രൂപയിലേക്ക് കുതിച്ചു.
മൗറീഷ്യസ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഇൻഡസ്ലാൻഡ് ഇൻറർനാഷണൽ ഹോൾഡിങ് എന്ന സ്ഥാപനമാണ് ഇൻഡസ്ലാൻഡ് ബാങ്കിെൻറ ഉടമസ്ഥർ. ബാങ്കിെൻറ മുഴുവൻ ഓഹരികളും ഉദയ് കൊട്ടക് വാങ്ങാൻ ഒരുങ്ങുന്നുവെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ, ബാങ്ക് ഇത് നിഷേധിച്ച് രംഗത്തെത്തിയതോടെ നിക്ഷേപകരിൽ അത് ആത്മവിശ്വാസമുണ്ടാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.