ന്യൂഡൽഹി: അടക്കാൻ വൈകിയ ചരക്കു സേവന നികുതിയിന്മേൽ (ജി.എസ്.ടി) സെപ്റ്റംബർ ഒന്നു മുതൽ പലിശ ഇൗടാക്കും. തിരിച്ചടക്കാനുള്ള യഥാർഥ നികുതിയിന്മേലാണ് (നെറ്റ് ജി.എസ്.ടി) പലിശ ചുമത്തുക. പലിശയിനത്തിൽ ആകെ ജി.എസ്.ടിയിൻമേൽ (ഗ്രോസ്) 46,000 കോടി രൂപ ഇൗടാക്കാനുള്ള കേന്ദ്ര നീക്കം നേരേത്ത വ്യവസായികളിൽ വലിയ പ്രതിഷേധം ഉയർത്തിയിരുന്നു. മാർച്ചിൽ ചേർന്ന ജി.എസ്.ടി കൗൺസിലിൽ 2017 ജൂലൈ ഒന്നുമുതലുള്ള പലിശ ഇൗടാക്കാനും അതിനനുസരിച്ച് നിയമഭേദഗതി കൊണ്ടുവരാനും തീരുമാനിച്ചിരുന്നു. എന്നാൽ, ആഗസ്റ്റ് 25ന് കേന്ദ്ര പരോക്ഷ നികുതി കസ്റ്റംസ് ബോർഡ് (സി.ബി.ഐ.സി) പുറത്തിറക്കിയ ഉത്തരവിലാണ് സെപ്റ്റംബർ ഒന്നുമുതൽ പലിശ ഈടാക്കുമെന്ന് അറിയിച്ചത്. ആകെ നികുതിയിന്മേൽ (ഗ്രോസ് ജി.എസ്.ടി) പലിശ ചുമത്താൻ ജി.എസ്.ടി നിയമം അനുവദിക്കുന്നതായി സി.ബി.ഐ.സി വ്യക്തമാക്കിയിരുന്നു.
തെലങ്കാന ഹൈകോടതി ഈ വാദം അംഗീകരിക്കുകയുണ്ടായി. ആകെ ജി.എസ്.ടി ബാധ്യതയിൽനിന്ന് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് കുറച്ചാൽ കിട്ടുന്നതാണ് അറ്റനികുതി ബാധ്യത. ഇതിന്മേലാണ് പലിശ ചുമത്താനുള്ള പുതിയ തീരുമാനം. നിശ്ചിത തീയതി കഴിഞ്ഞും സ്ഥാപനങ്ങൾ ജി.എസ്.ടി അടക്കുകയും എന്നാൽ, വൈകിയതിെൻറ പലിശ നൽകാതിരിക്കുകയും ചെയ്തിരുന്നു. 18 ശതമാനമാണ് വൈകുന്നതിനുള്ള പലിശ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.