ഐ.പി.ഒ വഴി 2,300 കോടി സമാഹരിക്കുന്നതിൽ നിന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് പിന്മാറി

കൊച്ചി: പ്രാഥമിക ഓഹരി വിപണിയിൽ നിന്ന് 2,300 കോടി രൂപ സമാഹരിക്കാനുള്ള നീക്കത്തിൽ നിന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് താൽകാലികമായി പിന്മാറി. സെബി വെബ്സൈറ്റിലാണ് ഇത് സംബന്ധിച്ച അറിയിപ്പ് വന്നത്.

വിപണിയിൽ നിന്ന് കൂടുതൽ പണം സമാഹരിച്ച് കൂടുതൽ ശാഖകൾ ആരംഭിക്കുക എന്നതായിരുന്നു ജോയ് ആലുക്കാസ് ഗ്രൂപ്പ് ലക്ഷ്യമിട്ടിരുന്നത്. ഇതിനായി ഈ വർഷം ആദ്യം ഐ.പി.ഒ (ഇനിഷ്യല്‍ പബ്ലിക് ഓഫറുകള്‍) യിലൂടെ ഓഹരികൾ വിറ്റഴിച്ച് പണം സമാഹരിക്കാനായിരുന്നു തീരുമാനം.


വിപണിയിലെ നിലവിലെ മോശം പ്രകടനവും ഐ.പി.ഒയിലൂടെ ഇപ്പോൾ നടത്തുന്ന സമാഹരണം ലക്ഷ്യമിട്ട നേട്ടം കൈവരിക്കാൻ സാധിക്കാതെ വരുമോ എന്ന ആശങ്കയും പരിഗണിച്ചാണ് പിൻമാറാനുള്ള പുതിയ തീരുമാനം.


2002 മാർച്ചിലാണ് പണം സമാഹരണത്തിനുള്ള നടപടികൾ ജോയ് ആലുക്കാസ് ഗ്രൂപ്പ് പൂർത്തിയാക്കിയത്. അതേസമയം, ഈ വർഷം തന്നെ ഐ.പി.ഒ ഉണ്ടാകുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

Tags:    
News Summary - Joyalukkas Group pulls out of raising Rs 2,300 crore through IPO

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT