കൊച്ചി: സ്വർണത്തിന് എക്കാലത്തെയും ഉയർന്ന വിലയിലെത്തിയ ശേഷം ഇന്ന് അൽപം കുറഞ്ഞു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 8,270 രൂപയും പവന് 66,160 രൂപയുമായി.
ഇന്നലെ പവന് 160 രൂപ വർധിച്ച് ഒരു പവന് 66,480 രൂപയായി ഉയർന്നിരുന്നു. ഇതാണ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില. അന്താരാഷ്ട്ര വിപണിയിലും സ്വർണവില റെക്കോഡുകൾ ഭേദിച്ച് മുന്നേറുകയാണ്. 3,028 ഡോളറാണ് ട്രോയ് ഔൺസ് വില.
കഴിഞ്ഞ ദിവസം യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശനിരക്കുകൾ പ്രഖ്യാപിച്ചിരുന്നു. പലിശനിരക്ക് 4.25-4.5നും ഇടയിൽ നിലനിർത്തിയായിരുന്നു യു.എസ് കേന്ദ്രബാങ്കിന്റെ വായ്പനയം. ഇസ്രായേൽ ഗസ്സക്കെതിരെ കരയുദ്ധമടക്കം പുനരാരംഭിച്ചതും സ്വർണ വിലയെ സ്വാധീനിക്കുന്നുണ്ട്. ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ തീരുവ മൂലം വ്യാപാര യുദ്ധത്തിന്റേതായ സാഹചര്യമുണ്ടായിട്ടുണ്ട്. ഇത് മൂലം സുരക്ഷിതനിക്ഷേപമായ സ്വർണത്തിന്റെ ഡിമാൻഡ് വർധിക്കുകയാണ്. ഇതാണ് വില വർധനക്കുള്ള പ്രധാന കാരണങ്ങളിലൊന്ന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.