ദുബൈ: കല്യാണ്‍ ജൂവലേഴ്‌സ് അക്ഷയ തൃതീയയോട് അനുബന്ധിച്ച് സവിശേഷമായ ഓഫറുകള്‍ അവതരിപ്പിക്കുന്നു. ഉത്സവകാല തിരക്കിനിടയിലും തടസങ്ങളില്ലാത്ത ഷോപ്പിംഗ് അനുഭവം സ്വന്തമാക്കുന്നതിന് കല്യാണ്‍ ജൂവലേഴ്‌സ് സവിശേഷമായ പ്രീ-ബുക്കിംഗ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
ആഭരണങ്ങള്‍ വാങ്ങാനുദ്ദേശിക്കുന്ന തുകയുടെ പത്ത് ശതമാനമെങ്കിലും മുൻകൂറായടച്ച് പ്രീ-ബുക്കിംഗിലൂടെ ആഭരണങ്ങള്‍ സ്വന്തമാക്കാം. കൂടാതെ പ്രീ-ബുക്കിംഗ് നടത്തുമ്പോള്‍ ഉപയോക്താക്കള്‍ക്ക് ഇക്കാലയളവില്‍ ഉണ്ടാകുന്ന വിലക്കയറ്റം ബാധകമാകുകയുമില്ല.
അക്ഷയ തൃതീയ ഓഫറുകളുടെ ഭാഗമായി കല്യാണ്‍ ജൂവലേഴ്‌സിൽ നിന്നും 6000 ദിർഹത്തിന് ഡയമണ്ട് അല്ലെങ്കില്‍ പോള്‍ക്കി ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ രണ്ടു ഗ്രാം സ്വർണനാണയം സൗജന്യമായി ലഭിക്കും. 6000 ദിർഹത്തിന് പ്ലാറ്റിനം, പ്രഷ്യസ് സ്റ്റോണ്‍, അണ്‍കട്ട് ആഭരണങ്ങള്‍ അല്ലെങ്കില്‍ 4000 മുതല്‍ 5999 വരെ ദിർഹത്തിന് ഡയമണ്ട് അല്ലെങ്കില്‍ പോള്‍ക്കി ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ ഒരു ഗ്രാം സ്വർണനാണയമാണ് ലഭിക്കുക.
കൂടാതെ, 6000 ദിർഹത്തിന് സ്വർണാഭരണങ്ങള്‍ അല്ലെങ്കില്‍ 4000 മുതല്‍ 5999 വരെ ദിർഹത്തിന് പ്ലാറ്റിനം, പ്രഷ്യസ് സ്റ്റോണ്‍സ്, അണ്‍കട്ട് ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ അര ഗ്രാം സ്വർണനാണയം സൗജന്യമായി സ്വന്തമാക്കാം. 4000 മുതല്‍ 5999 വരെ ദിർഹം വിലമതിക്കുന്ന സ്വർണാഭരണങ്ങള്‍ വാങ്ങുമ്പോള്‍ കാല്‍ ഗ്രാം സ്വർണ നാണയമാണ് ലഭിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.