വരാനിരിക്കുന്നത് വൻ സാമ്പത്തിക മാന്ദ്യം; മുന്നറിയിപ്പുമായി ഐ.എം.എഫ്

വാഷിങ്ടൺ: കൊറോണ വൈറസ് വ്യാപനം ലോകത്തെ വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന് അന്താരാഷ്ട്ര നാണ്യനിധി മേധാവി ക്രിസ്റ്റലിന ജോർജീവ പറഞ്ഞു. വികസ്വര രാഷ്ട്രങ്ങളെ സഹായിക്കാൻ വൻ തോതിൽ പണം ആവശ്യമാണെന്നും അവർ ചൂണ്ടിക്കാട്ടി.

ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക് കടക്കുക‍യാണെന്ന് വ്യക്തമാണ്. വരാനിരിക്കുന്നത് 2009ലെതിനേക്കാളും മോശമായ സാഹചര്യമാവും.

കൊറോണ വ്യാപനത്തെ തുടർന്ന് സമ്പദ് വ്യവസ്ഥ നിലച്ചതോടെ 2.5 ട്രില്യൺ ഡോളറിന്‍റെ ആവശ്യമാണുള്ളത്.

സാമ്പത്തികമായി താഴ്ന്ന സാഹചര്യത്തിലുള്ള 80 രാഷ്ട്രങ്ങളെങ്കിലും ഐ.എം.എഫിനോട് സഹായം ആവശ്യപ്പെട്ടിരിക്കുകയാണ്. അവരുടെ ആഭ്യന്തര സ്രോതസുകൾ പ്രതിസന്ധി മറികടക്കാൻ പര്യാപ്തമല്ല.

അമേരിക്ക പ്രഖ്യാപിച്ച 2.2 ട്രില്യൺ ഡോളറിന്‍റെ സാമ്പത്തിക പാക്കേജിനെ ക്രിസ്റ്റലിന സ്വാഗതം ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയെ സഹായിക്കാൻ പാക്കേജ് അത്യാവശ്യമാണെന്ന് അവർ ചൂണ്ടിക്കാട്ടി.

Tags:    
News Summary - lear We Have Entered Recession That Will Be Worse Than 2009: IMF Chief

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT