കുവൈത്ത് സിറ്റി: ദീപാവലിയോടനുബന്ധിച്ച് മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സില്‍ പ്രത്യേക ഓഫർ പ്രഖ്യാപിച്ചു. നവംബര്‍ ഒമ്പതു മുതല്‍ 11 വരെ 250 ദീനാർ വിലയുള്ള സ്വര്‍ണാഭരണങ്ങള്‍ വാങ്ങുമ്പോള്‍ ഉപഭോക്താവിന് സൗജന്യ സ്വര്‍ണനാണയങ്ങള്‍ സമ്മാനമായി ലഭിക്കും. ജി.സി.സി, ഫാര്‍ ഈസ്റ്റ്, യു.എസ്.എ, യു.കെ എന്നിവിടങ്ങളിലെ എല്ലാ മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഔട്ട്ലറ്റുകളിലും ഈ ഓഫര്‍ ലഭ്യമാകും.
250 ദീനാറിനും മുകളിലുമുള്ള വജ്രാഭരണങ്ങളും രത്നാഭരണങ്ങളും വാങ്ങുമ്പോഴും സൗജന്യ സ്വര്‍ണനാണയങ്ങള്‍ ലഭിക്കും. ഈ മാസം 10ന് ഉപഭോക്താക്കളുടെ തിരക്ക് കണക്കിലെടുത്ത് എല്ലാ ഷോറൂമുകളും രാവിലെ എട്ടു മുതല്‍ പ്രവര്‍ത്തിക്കും. ഉത്സവസീസൺ കണക്കിലെടുത്ത് സ്വര്‍ണാഭരണങ്ങള്‍, വജ്രാഭരണങ്ങള്‍, അമൂല്യ രത്നാഭരണങ്ങള്‍ എന്നിവയടങ്ങുന്ന ഫെസ്റ്റിവ് ജ്വല്ലറി കലക്ഷന്‍ പുറത്തിറക്കിയിട്ടുണ്ട്.
ഫെസ്റ്റിവ് ജ്വല്ലറി കലക്ഷനെക്കുറിച്ച് ഉപഭോക്താക്കളില്‍നിന്ന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നതെന്ന് മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ് പറഞ്ഞു.
ഉപഭോക്താക്കളുടെ വ്യത്യസ്ത അഭിരുചികള്‍ കണക്കിലെടുത്ത് എല്ലാ ആഘോഷങ്ങളുടെയും സവിശേഷതകളെ ഉള്‍ക്കൊള്ളുന്ന ഡിസൈനുകള്‍ ലഭ്യമാക്കാന്‍ പ്രത്യേക ശ്രദ്ധ ചെലുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്വര്‍ണവിലയിലെ ഏറ്റക്കുറച്ചിലുകളുടെ സാഹചര്യത്തില്‍ ദീപാവലി വരെ സ്വര്‍ണവില തടയാന്‍ മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിന്റെ ഗോള്‍ഡ് റേറ്റ് പ്രൊട്ടക്ഷന്‍ ഓഫറും ഉപഭോക്താക്കള്‍ പ്രയോജനപ്പെടുത്തിയിട്ടുണ്ട്.
ഇതനുസരിച്ച് ഉപഭോക്താക്കള്‍ക്ക് ഏറ്റവും കുറഞ്ഞ സ്വര്‍ണവില ഉറപ്പാക്കാന്‍ സാധിക്കും. www.malabargoldanddiamonds.com വെബ് സ്റ്റോറിലൂടെ ലോകത്തിന്റെ ഏത് കോണിൽനിന്നും ആഭരണങ്ങൾ വാങ്ങാനുള്ള സൗകര്യവും ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.