മുംബൈ: ബൈഡൻെറ മുന്നേറ്റം ഇന്ത്യൻ ഓഹരി വിപണിക്ക് നൽകിയത് കുതിപ്പ്. ഒമ്പത് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലാണ് ഇന്ത്യൻ ഓഹരി വിപണികൾ. ബോംബെ സൂചിക സെൻസെക്സ് 700 പോയിൻറ് നേട്ടത്തോടെ 41,340ലെത്തി. ദേശീയ സൂചിക നിഫ്റ്റി 12,000ലധികം പോയിൻറ് നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. ബാങ്കിങ് ഓഹരികളിൽ എസ്.ബി.ഐയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്.
ടാറ്റ സ്റ്റീൽ, ഹിൻഡാൽകോ, എച്ച്.പി.സി.എൽ തുടങ്ങിയ കമ്പനികളെല്ലാം നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. റിലയൻസ് ഇൻഡസ്ട്രീസും നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. ജോ ബൈഡൻ വിജയത്തോട് അടുത്തതാണ് ഇന്ത്യൻ ഓഹരി വിപണിക്കും ഗുണകരമായത്. ട്രംപിൻെറ അജണ്ടകളുമായി ബൈഡൻ മുന്നോട്ട് പോകില്ലെന്ന പ്രതീക്ഷയാണ് വിപണിയുടെ കുതിപ്പിന് കാരണമായത്.
കോർപ്പറേറ്റ് ടാക്സ് 21 ശതമാനത്തിൽ നിന്ന് വർധിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്ന് ബൈഡൻ പിന്മാറുമെന്നാണ് റിപ്പോർട്ട് വിപണിക്ക് കരുത്തായതായി ഐ.സി.ഐ.സി.ഐ സെക്യൂരിറ്റി റിസർച്ച് മേധാവി പങ്കജ് പാണ്ഡേ പറഞ്ഞു. ബൈഡൻ അധികാരത്തിലെത്തുന്നതോടെ അമേരിക്കയാദ്യമെന്ന നയത്തിൽ കാതലായ മാറ്റങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഇത് ഇന്ത്യയുൾപ്പടെ രാജ്യങ്ങൾക്ക് ഗുണകരമാവുമെന്നാണ് സൂചന.
ബൈഡൻ അധികാരത്തിലെത്തിയാൽ വീണ്ടും ഉത്തേജക പാക്കേജ് പ്രഖ്യാപിക്കുമെന്ന് യു.എസിൽ പ്രതീക്ഷയുണ്ട്. ഇത് ആഗോള ഓഹരി വിപണികളെ ഗുണകരമായി സ്വാധീനിക്കുമെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.