ചങ്ങരംകുളം: നെൽസ് കഫേയുടെ രാജ്യത്തെ ആദ്യ ഔട്ട്ലെറ്റ് ചങ്ങരംകുളത്ത് പ്രവർത്തനമാരംഭിച്ചു. ആർ.എഫ് കമ്പയിൻ സ്ഥാപകനും ചെയർമാനുമായ മൊയ്ദുണ്ണി ബാവ ഉദ്ഘാടനം നിർവഹിച്ചു.
40 വർഷമായി 20 രാജ്യങ്ങളിൽ 600 ഓളം ഭക്ഷ്യോൽപന്നങ്ങളുടെ നിർമാതാക്കളും വിതരണക്കാരുമായ ആർ.എഫ് കമ്പയിനിന്റെ പുതിയ സംരംഭമാണ് നെൽസ് കഫേ.
ലോകോത്തര നിലവാരത്തിൽ മികച്ച ഭക്ഷണം നൽകുകയെന്ന ലക്ഷ്യത്തിൽ തുർക്കി, മൊറോക്ക തുടങ്ങിയ രാജ്യങ്ങളിലെ വിഭവങ്ങളും ഇന്ത്യൻ ഫ്യൂഷൻ വിഭവങ്ങളും ഒരുക്കിയാണ് നെൽസ് കഫേയുടെ ആരംഭം. ഉദ്ഘാടനചടങ്ങിൽ മാനേജിങ് ഡയറക്ടർ ഷംസുദ്ദീൻ നെല്ലറ, സി.ഇ.ഒ ഫസലുറഹ്മാൻ, എക്സിക്യൂട്ടീവ് ഡയറക്ടർ അബ്ദുള്ള പി.കെ, തുടങ്ങിയവർ പങ്കെടുത്തു. പിന്നണിഗായിക എഫ് ജഹാന്റെ സംഗീത വിരുന്നും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.