ന്യൂഡൽഹി: ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ യാഥാർഥ്യങ്ങളുമായി പൊരുത്തപ്പെടാതെയാണ് കുറേക്കാലമായി ഓഹരി വിപണിയുടെ കുതിപ്പ്. ഇതിൻെറ കാരണങ്ങളെ കുറിച്ച് പല വാദങ്ങളും ഉയർന്നു വന്നിട്ടുണ്ട്. ഇപ്പോൾ ഇക്കാര്യത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ധനമന്ത്രി നിർമല സീതാരാമൻ. ഇക്കണോമിക്സ് ടൈംസിന് നൽകിയ അഭിമുഖത്തിലാണ് അവരുടെ പ്രതികരണം.
സമ്പദ്വ്യവസ്ഥയുടെ അടിസ്ഥാന യാഥാർഥ്യങ്ങളെ ഉൾക്കൊണ്ടല്ല ഓഹരി വിപണിയുടെ പ്രതികരണം. പുറംലോകവുമായി ബന്ധമില്ലാത്ത ഒരു ഇക്കോ ചേംബറായി ഓഹരി വിപണി പരിണമിച്ചിരിക്കുന്നു. ഇതിന് പുറമേ പുതിയതായി എത്തിയ നിക്ഷേപകരും വിപണിക്ക് കരുത്താകുകയാണെന്ന് നിർമല സീതാരാമൻ പറഞ്ഞു.
ഓഹരി വിപണിയിൽ ലോക്ഡൗൺ കാലയളവിൽ കൂടുതൽ അക്കൗണ്ടുകൾ തുറന്നത് ഇന്ത്യക്കാരുടെ മനോഭാവം മാറുന്നതിൻെറ തെളിവാണെന്നും അവർ വ്യക്തമാക്കി. സ്ഥിരനിക്ഷേപത്തിൽ മാത്രം നിക്ഷേപം നടത്തിയിരുന്നവർ ഇപ്പോൾ ഡിമാറ്റ് അക്കൗണ്ടുകൾ തുറന്ന് ഓഹരി വിപണിയിലേക്കും ഇറങ്ങുകയാണെന്ന് നിർമല സീതാരാമൻ കൂട്ടിച്ചേർത്തു.
ലോക്ഡൗൺ മൂലം ആളുകൾ കൂടുതലായി വീട്ടിലിരുന്നതാണ് ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം വർധിക്കാൻ കാരണമെന്ന് കരുതുന്നില്ല. ലോക്ഡൗണിന് മുമ്പും ശേഷവും അക്കൗണ്ടുകൾ തുറക്കുന്നതിൽ വർധനയുണ്ടായിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.