മുംബൈ: പുതിയ ഉയരങ്ങളിലേക്ക് കുതിക്കുകയാണ് ഇന്ത്യൻ ഓഹരി സൂചികകൾ. 43,000 തൊട്ട ബോംബെ സൂചിക സെൻസെക്സ് വീണ്ടും മുന്നോട്ട് തന്നെ കയറുകയാണ്. ചൊവ്വാഴ്ച 43,200 പോയിൻറ് മുകളിലേക്ക് സെൻസെക്സ് പോയി. നിഫ്റ്റിയും നേട്ടത്തോടെ 12,600 പോയിൻറിലാണ് വ്യാപാരം. രണ്ട് കാര്യങ്ങളാണ് വിപണിയെ പ്രധാനമായി സ്വാധീനിക്കുന്നത്. 90 ശതമാനം വിജയമെന്ന് അവകാശപ്പെട്ട പസിഫർ വാക്സിൻ വരവും ട്രംപിനെ തകർത്ത് ജോ ബൈഡൻ യു.എസ് തെരഞ്ഞെടുപ്പിൽ ജയിച്ചതും വിപണിയെ സ്വാധീനിക്കുകയായിരുന്നു.
ഓഹരി വിപണി ഇനി പെട്ടെന്ന് വലിയൊരു തകർച്ചയെ നേരിടില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തലിൽ. അമേരിക്കൻ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇന്ത്യ പോലുള്ള വളരുന്ന വിപണികളിലേക്ക് വൻതോതിൽ പണമൊഴുകുന്നുണ്ട്. ബാങ്കിങ് ഓഹരികളാണ് ഏറ്റവും കൂടുതൽ വിപണികളിൽ നേട്ടമുണ്ടാക്കുന്നത്.
കോവിഡിനെ തുടർന്ന് വൻ തകർച്ച നേരിട്ട നിഫ്റ്റി 50 ഇൻഡക്സ് 68.17 ശതമാനം തിരിച്ച് കയറി. നിഫ്റ്റി ബാങ്ക് ഇൻഡക്സ് 77.50 ശതമാനവും നിഫ്റ്റി ഫിനാൻഷ്യൽ സർവീസ് 71.57 ശതമാനവും തിരികെ കയറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.