'അച്ഛാ ദിൻ'; ഇന്നും ഇന്ധനവില കൂട്ടി

കൊച്ചി: ജനജീവിതം ദുരിതത്തിലാക്കി രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു. ഡീസൽ ലിറ്ററിന് 36 പൈസയും പെട്രോളിന് 35 പൈസയുമാണ് എണ്ണകമ്പനികൾ വർധിപ്പിച്ചത്.

തിരുവനന്തപുരത്ത് പെട്രോളിന് 108.76 രൂപയും ഡീസലിന് 102.40 രൂപയുമാണ് ഇന്നത്തെ വില. കൊച്ചിയിൽ ഡീസൽ 100.22 രൂപയും പെട്രോളിന് 106.50 രൂപയും കോഴിക്കോട് പെട്രോളിന് 107.02 രൂപയും ഡീസലിന് 102.42 രൂപയുമാണ് വില.

തുടർച്ചയായ രണ്ടാം ദിവസമാണ് ഇന്ധനവില വർധിപ്പിക്കുന്നത്. സെപ്റ്റംബർ 24ന് ശേഷം ഡീസലിന് 6.64 രൂപയും പെട്രോളിന് 5 രൂപയുമാണ് വർധിപ്പിച്ചത്.

ബുധനാഴ്ച ഡീസൽ ലിറ്ററിന് 37 പൈസയും പെട്രോളിന് 35 പൈസയും വർധിപ്പിച്ചിരുന്നു. രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷമായിരുന്നു ബുധനാഴ്ചത്തെ വില വർധന.

അതേസമയം, രാജ്യാന്തര വിപണിയിൽ ബ്രെന്‍റ് ക്രൂഡ് ഒായിലിന്‍റെ വില ഇന്നും കുറഞ്ഞു. ബാരലിന് 0.07 ഡോളർ കുറഞ്ഞ് 85.75 ഡോളറാണ് ഇന്നത്തെ വില. 0.08 ശതമാനത്തിന്‍റെ കുറവാണ് രേഖപ്പെടുത്തിയത്. ബുധനാഴ്ച ബ്രെന്‍റ് ക്രൂഡ് ഒായിലിന്‍റെ വില ബാരലിന് 84.71 ഡോളറായിരുന്നു.


Also Read: സ്വർണവില വീണ്ടും ഉയർന്നു

Tags:    
News Summary - Oil price Hike in second day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT
access_time 2024-12-30 01:28 GMT