കുറ്റ്യാടി: ഉൽപാദനം തീരെ കുറഞ്ഞതോടെ രുചിയിൽ മുമ്പനായ ഒളോർ മാങ്ങ കിട്ടാക്കനിയായി. മാർക്കറ്റിൽ അപൂർവമായി ലഭിക്കുന്ന മാങ്ങക്ക് കിലോക്ക് ഇരുനൂറിന് മുകളിലാണ് വില. നോമ്പുകാലത്ത് മാങ്ങയും പൊള്ളുന്ന വിലക്ക് വാങ്ങേണ്ട ഗതികേടാണ് ആളുകൾക്ക്.
നാട്ടുമാവുകളും ഒളോർ മാവുകളും ഇത്തവണ വിരളമായേ കായ്ച്ചിട്ടുള്ളൂ. കാലാവസ്ഥയിലെ താളപ്പിഴയാണ് കാരണമായി കൃഷി ഉദ്യോഗസ്ഥർ പറയുന്നത്. ഇതിനാൽ പുറത്തുനിന്ന് എത്തുന്ന മാമ്പഴമാണ് ആളുകൾ വാങ്ങുന്നത്. ഏതിനമായാലും നൂറിന് മുകളിലാണ് വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.