തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോൾ ഡീസൽ വില ഞായറാഴ്ചയും വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 29 ൈപസയും ഡീസൽ ലിറ്ററിന് 30 ൈപസയുമാണ് വർധന. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില 98.93 രൂപയായി.ഡീസലിന് 94.17 രൂപയും. കൊച്ചിയിൽ 97.32രൂപയാണ് ഒരു ലിറ്റർ പെട്രോൾ വില. ഡീസലിന് 92.71രൂപയും.
മെേട്രാ നഗരങ്ങളിൽ മുംബൈയിലാണ് ഏറ്റവും ഉയർന്ന പെട്രോൾ വില. 103.08 രൂപയാണ് മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന് നിരക്ക്. ഡീസലിന് 95.14രൂപയും. പെട്രോൾ വിലക്ക് പിന്നാലെ ഡീസലും വരും ദിവസങ്ങളിൽ മുംബൈയിൽ സെഞ്ച്വറിയടിക്കുമെന്നാണ് വിലയിരുത്തൽ.
പെട്രോൾ -ഡീസൽ വില ഏറ്റവും ഉയർന്ന നിരക്കിലെത്തിയേതാടെ വ്യവസായ സ്ഥാപനങ്ങളെ സംരക്ഷിക്കാൻ സർക്കാർ മുന്നോട്ടുവരണമെന്നാണ് വിഗ്ദധരുടെ അഭിപ്രായം. ഇന്ധനവില കുതിക്കുന്നതോടെ വ്യവസായ സ്ഥാപനങ്ങളുടെ ചിലവുകളും വർധിക്കും. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിക്കൊപ്പം ഇന്ധനവില വർധന കൂടി താങ്ങാനാകില്ലെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.