ന്യൂഡൽഹി: ഐ.ആർ.സി.ടി.സിയുടെ 50 ശതമാനം കൺവീനിയസ് ഫീസ് പങ്കുവെക്കണമെന്ന റെയിൽവേ മന്ത്രാലയത്തിന്‍റെ ഉത്തരവ് പിൻവലിച്ചതിന് പിന്നാലെ കമ്പനി ഓഹരികളിൽ നേരിയ മുന്നേറ്റം. 25 ശതാനത്തോളം ഇടിവ് രേഖപ്പെടുത്തിയതിന് ശേഷമാണ് ഐ.ആർ.സി.ടി.സി ഓഹരികൾ തിരിച്ചു കയറിയത്. 1278.60 രൂപയിൽ നിന്നും ഐ.ആർ.സി.ടി.സി ഓഹരികൾ 650.10 രൂപ വരെ താഴ്ന്ന ശേഷം പിന്നീട് 853.50 രൂപയിലേക്ക് തിരിച്ചു കയറി.
ഐ.ആർ.സി.ടി.സിയുടെ കൺവീനിയൻസ് ഫീസ് പങ്കുവെക്കാനുള്ള തീരുമാനത്തിൽ നിന്ന് റെയിൽവേ മന്ത്രാലയം പിൻമാറിയെന്ന് ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻവെസ്റ്റ്മെന്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജ്മെന്റ് അറിയിച്ചതിന് പിന്നാലെയാണ് കമ്പനിയുടെ നില മെച്ചപ്പെട്ടത്.
റെയിൽവേയിൽ ഭക്ഷണവിതരണത്തിേന്റയും ടിക്കറ്റ് ബുക്കിങ്ങിേന്റയും കുത്തക ഐ.ആർ.സി.ടി.സിക്കാണ്. കഴിഞ്ഞ ദിവസം ഐ.ആർ.സി.ടി.സി ഓഹരികൾക്ക് 20 ശതമാനം നേട്ടമുണ്ടായിരുന്നു. എന്നാൽ, ഇന്ത്യൻ റെയിൽവേയുടെ തീരുമാനം പുറത്ത് വന്നതോടെ കമ്പനി ഓഹരികൾ കൂപ്പുകുത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.