ന്യൂഡൽഹി: രാജ്യത്തെ റീട്ടെയിൽ പണപ്പെരുപ്പ നിരക്കിൽ വർധന. ഒക്ടോബർ മാസത്തിൽ 4.48 ശതമാനമാണ് പണപ്പെരുപ്പം. കഴിഞ്ഞ മാസം ഇത് 4.35 ശതമാനമായിരുന്നു.
ഭക്ഷ്യ വസ്തുക്കളുടെ പണപ്പെരുപ്പ നിരക്ക് 0.68 ശതമാനത്തിൽ നിന്ന് 0.85 ആയി ഉയർന്നു. കഴിഞ്ഞ മാസം ആർ.ബി.ഐ പുറത്ത് വിട്ട പണനയത്തിൽ ഈ സാമ്പത്തിക വർഷം പണപ്പെരുപ്പം 5.7 ശതമാനത്തിൽ നിന്ന് 5.3 ശതമാനമായി കുറയുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. രണ്ട് ശതമാനത്തിനും ആറ് ശതമാനത്തിനുമിടയിൽ പ്രതിമാസ പണപ്പെരുപ്പ നിരക്ക് നിൽക്കുമെന്നായിരുന്നു ആർ.ബി.ഐ പ്രവചനം.
അതേസമയം, സെപ്തംബറിലെ വ്യാവസായി ഉൽപാദനത്തിൽ വർധനയുണ്ടായിട്ടുണ്ട്. 3.1 ശതമാനം വർധനയാണ് ആഗസ്റ്റുമായി താരതമ്യം ചെയ്യുേമ്പാൾ ഉണ്ടായത്. ആഗസ്റ്റിൽ 11.9 ശതമാനമായിരുന്നു വ്യവസായിക ഉൽപാദനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.