ദുബൈ: മത്സരപ്പരീക്ഷ രംഗത്ത് 27 വർഷത്തെ പാരമ്പര്യമുള്ള പ്രമുഖ സ്ഥാപനമായ സഫയർ ഫ്യൂച്ചർ അക്കാദമിയുടെ ഗ്രാൻഡ് അലുംനി മീറ്റ് ദുബൈയിൽ നടക്കും. കറാമയിലെ എസ്.എൻ.ജി ഹാളിൽ ശനിയാഴ്ച വൈകീട്ട് ഏഴിനാണ് ചടങ്ങ് ആരംഭിക്കുക.
പരിപാടി വെറുമൊരു ഒത്തുചേരലിനപ്പുറം ഉയരങ്ങൾ സ്വപ്നംകാണുന്ന കുട്ടികൾക്ക് വഴിതുറന്നുകൊടുക്കുന്നത് കൂടിയാകുമെന്ന് സംഘാടകർ അറിയിച്ചു. അറിവിന്റെയും വിജയത്തിന്റെയും ആഘോഷമായ പൂർവവിദ്യാർഥി സംഗമത്തിലേക്ക് എല്ലാ അഭ്യുദയകാംക്ഷികളെയും വിദ്യാർഥികളെയും രക്ഷിതാക്കളെയും പ്രത്യേകിച്ച് പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടികളെ സ്വാഗതം ചെയ്യുകയാണ്. അക്കാദമികവും തൊഴിൽപരവുമായ മികവിലേക്കുള്ള വിവിധ വഴികളെക്കുറിച്ച് വിദ്യാർഥികളെയും രക്ഷിതാക്കളെയും ബോധവത്കരിക്കുന്നതിന് ‘കരിയർ അവയർനസ് പ്രോഗ്രാ’മും ഒരുക്കിയിട്ടുണ്ട്.
പരിചയസമ്പന്നരായ അധ്യാപകരും പൂർവവിദ്യാർഥികളും മത്സരപ്പരീക്ഷകളെ അഭിമുഖീകരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പങ്കുവെക്കും. ഇത് ഭാവിതലമുറക്ക് ശോഭനമായ ഭാവി ഉറപ്പുവരുത്തുന്നതായിരിക്കും -പ്രസ്താവനയിൽ വ്യക്തമാക്കി.
സഫയർ ഫ്യൂച്ചർ അക്കാദമിയിൽ മത്സരപ്പരീക്ഷകളിൽ മികവ് പുലർത്തുന്നതിന് ആവശ്യമായ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും എൻട്രൻസ് കോച്ചിങ് മേഖലയിൽ 27 വർഷത്തെ പാരമ്പര്യം ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തോടുള്ള തങ്ങളുടെ പ്രതിബദ്ധതയുടെ തെളിവാണെന്നും സഫയർ എൻട്രൻസ് കോച്ചിങ് സെന്റർ മാനേജിങ് ഡയറക്ടർ ഡോ. വി. സുനിൽകുമാർ വ്യക്തമാക്കി.
കൂടുതൽ വിവരങ്ങൾക്ക്: 0504779157, 0565225357, +91 8281420411, +91 9645474080.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.