ന്യൂഡൽഹി: ഒരാഴ്ചയായി ദലാൽ തെരുവിൽ നഷ്ടകച്ചവടമാണ്. വിപണി അറിയാതെ പണം മുടക്കിയവരുടെ ഒക്കെ കൈെപാള്ളി. ആഗോളവിപണിയിലെ ചാഞ്ചാട്ടം ഇന്ത്യൻ വിപണിയിലും പ്രതിഫലിക്കുകയായിരുന്നു. ലോകത്തിലെ ഏതെങ്കിലും കോണിൽ നടക്കുന്ന ഇലയനക്കം പോലും നിക്ഷേപകരുടെ ആശങ്ക ഉയർത്തുകയാണ്. ഇതോടെ കനത്ത വിൽപ്പന സമ്മർദ്ദമാണ് ഇന്ത്യൻ വിപണിയും നേരിടേണ്ടിവരുന്നത്. കൂടുതൽ പൊസിഷനുകൾ വേണ്ട എന്നാണ് എല്ലാവരും നൽകുന്ന ഉപദേശവും.
ഒരാഴ്ചത്തെ ഇന്ത്യൻ വിപണിയുടെ കനത്ത ഇടിവിെൻറ പ്രധാനകാരണങ്ങളിലൊന്ന് കോവിഡ് മഹാമാരി തന്നെയാണ്. എന്നാൽ മറ്റു കാരണങ്ങളുമുണ്ട്.
കോവിഡ് ഏറ്റവും അധികം നാശം വിതക്കുന്ന രാജ്യമാണ് യു.എസ് 71 ലക്ഷം കടന്നു കോവിഡ് ബാധിതരുടെ എണ്ണം. മരണം രണ്ടുലക്ഷവും. കോവിഡ് സൃഷ്ടിക്കുന്ന ആൾനാശത്തിന് പുറമെ സമ്പദ് വ്യവസ്ഥയും പ്രതിസന്ധിയിലായി. കോവിഡിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാനും സാമ്പത്തിക അസമത്വം ഒഴിവാക്കുന്നതിനും സർക്കാർ പൊതു വിപണിയിേലക്ക് കൂടുതൽ പണം ഇറക്കണമെന്നും അമേരിക്കൻ സമ്പദ് വ്യവസ്ഥയിൽ തിരിച്ചടിയുണ്ടാകുമെന്നുമുള്ള അേമരിക്കൻ കേന്ദ്രബാങ്കായ യു.എസ് ഫെഡറൽ റിസർവ് ഉദ്യോഗസ്ഥരുടെ നിർേദശം യു.എസ് വിപണിക്കും ആഗോളവിപണിക്കും ആഘാതമാകുകയായിരുന്നു. ലോക സമ്പദ് വ്യവസ്ഥയെ നിയന്ത്രിക്കുന്ന രാജ്യത്തിെൻറ സാമ്പത്തിക അടിത്തറ ഇളകുന്നുവെന്നു തോന്നിയാൽ നിക്ഷേപകരിൽ ആശങ്ക പടരുന്നത് സ്വാഭാവികം.
യു.എസ് സമ്പദ് വ്യവസ്ഥയിൽ വലിയ വിള്ളൽ വീണുവെന്നായിരുന്നു അമേരിക്കൻ സാമ്പത്തിക വിദഗ്ധനും ഫെഡറൽ റിസർവ് വൈസ് ചെയർമാനുമായ റിച്ചാർഡ് ക്ലാരിഡയുടെ പ്രസ്താവന. പ്രധാനകാരണമാകട്ടെ തൊഴിലില്ലായ്മ നിരക്ക് കുത്തനെ ഉയരുന്നതും ദുർബലമായ ഡിമാൻഡും. ഈ അഭിപ്രായങ്ങൾ കൂടി വന്നതോടെ ലോകമെമ്പാടുമുള്ള നിേക്ഷപകരെ അസ്വസ്ഥരാക്കി.
ഇന്ത്യൻ വിപണിക്ക് പുറമെ ആഗോള വിപണിയിലും കനത്തനഷ്ടമാണ് രേഖപ്പെടുത്തുന്നത്. ചൈനീസ് ബ്ലൂ ചിപ്സ്, ഹോങ്കോങ് ഹാങ് സെങ്, ദക്ഷിണകൊറിയയുടെ സോൾ കോസ്പി, ആസ്ട്രേലിയൻ, ജപ്പാൻ ഓഹരിവിപണിയിലും നഷ്ടത്തിലാണ് വ്യാപാരം. ആഗോള തലത്തിൽ വിപണിയിലുണ്ടാകുന്ന നഷ്ടം ഇന്ത്യൻ വിപണിയിലും പ്രതിഫലിക്കുകയാണ്.
യു.കെ, ഫ്രാൻസ്, സ്പെയിൻ, നെതർലൻറ്സ് തുടങ്ങിയ രാജ്യങ്ങളിൽ കോവഡിെൻറ രണ്ടാംവരവ് സ്ഥിരീകരിച്ചു കഴിഞ്ഞു. പുതിയ വൈറസ് ഹോട്ട്സ്പോട്ടുകളും രൂപപ്പെട്ടു. ഇതോടെ ബിസിനസ് പ്രവർത്തനങ്ങളെ ഭാഗികമായി പ്രതിസന്ധി ബാധിച്ചു. ഇന്ത്യയിലാകട്ടേ ദിവസവും കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നതല്ലാതെ കുറയുന്ന ലക്ഷണം കാണുന്നില്ല. ദിവസേന ഒരുലക്ഷത്തിലധികം കോവിഡ് കേസുകൾ പുതുതായി റിപ്പോർട്ട് ചെയ്ത് കോവിഡ് ബാധിതരുടെ എണ്ണം 57 ലക്ഷം കടന്നു. കോവിഡിന് വാക്സിെൻറ വരവ് ഇനിയും താമസിക്കും. അതിനാൽ തന്നെ നിക്ഷേപകർ സംയമനം പാലിക്കാൻ തീരുമാനിച്ചതും വിപണിക്ക് തിരിച്ചടിയായി
സാമ്പത്തിക വർഷത്തിലെ ആദ്യപാദത്തിലെ കണക്കുപ്രകാരം നേരിട്ടുള്ള വിദേശനിക്ഷേപത്തിൽ കനത്ത ഇടിവ് രേഖപ്പെടുത്തിയതായ റിപ്പോർട്ടുകൾ പുറത്തുവന്നതും തിരിച്ചടിയായി. 2020-21 വർഷത്തിലെ ആദ്യപാദത്തിൽ നേരിട്ടുള്ള വിദേശ നിക്ഷേപം മുൻവർഷത്തെ അപേക്ഷിച്ച് 60 ശതമാനം ഇടിഞ്ഞ് 6.56 ബില്ല്യൺ ഡോളറിൽ (49,820 കോടി) എത്തിയിരുന്നു. മുൻവർഷം 16.33 കോടി ബില്ല്യൺ ഡോളറായിരുന്നു രാജ്യത്തേക്ക് എത്തിയത്. ഇന്ത്യയിലേക്കുള്ള വിദേശനിക്ഷേപത്തിൽ ഇടിവ് രേഖപ്പെടുത്തിയതും ഓഹരിവിപണിക്ക് തിരിച്ചടിയായി.
കോവിഡ് പ്രതിസന്ധിയുടെ ഭാഗമായി ലോകത്ത് പുതിയ പ്രതിസന്ധികൾ ഉടലെടുക്കുകയും നിലവിലെ പ്രതിസന്ധികൾ രൂക്ഷമാകുകയും ചെയ്തു. തൊഴിലില്ലായ്മ നിരക്കിെൻറ കുത്തനെയുണ്ടായ ഉയർച്ച സാമ്പത്തികപ്രതിസന്ധിയുടെ ആഴം കൂട്ടി. ബിസിനസ് പ്രവർത്തനങ്ങളുടെ മന്ദഗതിയും വിപണിയെ ഒന്നു പിന്നോട്ടുവലിച്ചു. കേന്ദ്രസർക്കാറിെൻറ ഉത്തേജക പാക്കേജുകൾ വെള്ളത്തിൽ വരച്ച വരയായതോടെ നിക്ഷേപകരുടെ പ്രതീക്ഷയും നശിച്ചു. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയിൽനിന്ന് കരകയറാൻ വർഷങ്ങൾ വേണ്ടിവരുമെന്ന പ്രവചനങ്ങൾ നിക്ഷേപകരെ കാര്യമായിതന്നെ പിടിച്ചുലച്ചിരിക്കുന്നു. തൊഴിൽ നിയമങ്ങൾ പാടെ പൊളിച്ചടുക്കിയതടക്കം കോർപറേറ്റുകൾക്കനുകൂല നടപടികൾ സർക്കാർ സ്വീകരിക്കുന്നുണ്ടെങ്കിലും വിപണി താഴോട്ടാണ് കുതിക്കുന്നത്.
LATEST VIDEO
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.