മുംബൈ: ഓഹരിവിപണയിൽ ഇടിവ് തുടരുന്നു. നിഫ്റ്റി 1.51 ശതമാനം ഇടിഞ്ഞ് 21,997ലും സെൻസെക്സ് 1.23 ശതമാനം ഇടിഞ്ഞ് 72,761ലുമാണ് ഇന്ന് ക്ലോസ് ചെയ്തത്. മിഡ്കാപ്, സ്മോൾകാപ്, മൈക്രോകാപ് ഓഹരികളിൽ വലിയ ഇടിവ് തുടരുകയാണ്.
14 ലക്ഷം കോടിയുടെ നഷ്ടമാണ് ഇന്ന് മാത്രം നിക്ഷേപകർക്കുണ്ടായത്. വിപണിയുടെ ആകെ നിക്ഷേപമൂല്യം 385.64 ലക്ഷം കോടിയിൽനിന്ന് 371.69 ലക്ഷം കോടിയിലേക്ക് താഴ്ന്നു.
നിഫ്റ്റിയിൽ ഇന്ന് ഐ.ടി.സിയാണ് വലിയ നേട്ടമുണ്ടാക്കിയത്. ഓഹരി വില 4.45 ശതമാനം ഉയർന്നു. ഐ.സി.ഐ.സി.ഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, സിപ്ല, ബജാജ് ഫിനാൻസ് തുടങ്ങിയവയും നേട്ടമുണ്ടാക്കിയപ്പോൾ അദാനി ടോട്ടൽ ഗ്യാസ്, അദാനി ഗ്രീൻ എനർജി, അദാനി എനർജി, എൽ.ഐ.സി, പവർ ഗ്രിഡ് തുടങ്ങിയ വലിയ തിരിച്ചടി നേരിട്ടു.
തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലവും മിഡ് കാപ്, സ്മാർ കാപ് ഓഹരികളുടെ ഉയർന്ന മൂല്യത്തെ കുറിച്ച് സെബി ചെയർപേഴ്സൺ മാധബി പുരി ബുച്ച് മുന്നറിയിപ്പ് നൽകിയതും വിപണിയെ ബാധിച്ചിട്ടുണ്ട്. മിഡ് കാപ്, സ്‌മോൾ ക്യാപ് കുമിള പൊട്ടാൻ കാത്തിരിക്കാതെ ഉചിതമായ തീരുമാനം എടുക്കുന്നതാണ് നല്ലതെന്ന സെബി ചെയർപേഴ്‌സന്‍റെ മുന്നറിയിപ്പിന് പിന്നാലെ സ്‌മോൾ ക്യാപ് ഓഹരികളിൽ വൻ വിൽപ്പനയാണുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.