വിൽപന സമ്മർദ്ദം; ഓഹരി വിപണികളിൽ വൻ ഇടിവ്​

മുംബൈ: മൂന്നാഴ്​ചക്കിടയിലെ ഏറ്റവും വലിയ നഷ്​ടം നേരിട്ട്​ ഇന്ത്യൻ ഓഹരി വിപണികൾ. കഴിഞ്ഞ 10 ദിവസമായി നേട്ടത്തിലായിരുന്ന വിപണി വ്യാഴാഴ്​ച കൂപ്പുകുത്തി. ബോംബെ സൂചിക സെൻസെക്​സിൽ 1,097.88 പോയിൻറി​െൻറ ഇടിവുണ്ടായി. 2.69 ശതമാനം നഷ്​ടമാണ്​ രേഖപ്പെടുത്തിയത്​. 39,696.76 പോയിൻറിലാണ്​ സെൻസെക്​സ്​ വ്യാപാരം അവസാനിപ്പിച്ചത്​. ദേശീയ സൂചിക നിഫ്​റ്റിയും 304.75 പോയിൻറ്​ ഇടിഞ്ഞു. 2.55 ശതമാനം നഷ്​ടത്തോടെ 11,666.30 പോയിൻറിലാണ്​ നിഫ്​റ്റി വ്യാപാരം അവസാനിപ്പിച്ചത്​.

യുറോപിൽ കോവിഡി​െൻറ രണ്ടാം വ്യാപനമുണ്ടാവുമെന്ന ആശങ്കയാണ്​ വിപണിയെ പിടിച്ചുലച്ചത്​. ഐ.ടി, ഫിനാൻഷ്യൽ സ്​റ്റോക്കുകൾ കൂട്ടത്തോ​െട വിറ്റതാണ്​ തിരിച്ചടിക്കുള്ള പ്രധാന കാരണം. സെപ്​റ്റംബർ 24ന്​ ശേഷം ഇതാദ്യമായാണ്​ വിപണി ഇത്രയും വലിയ നഷ്​ടം നേരിടുന്നത്​.

എച്ച്​.സി.എൽ ടെക്​, ടെക്​ മഹീന്ദ്ര, ഭാരതി എയർടെൽ, ബജാജ്​ ഫിനാൻസ്​, ഇൻഫോസിസ്​ തുടങ്ങിയ ഓഹരികൾ കനത്ത നഷ്​ടം നേരിട്ടു. ടാറ്റ സ്​റ്റീൽ, ഹീറോ മോ​ട്ടോകോർപ്​, ഹിൻഡാൽകോ, ജെ.എസ്​.ഡബ്ല്യു സ്​റ്റീൽ തുടങ്ങിയവ തിരിച്ചടിക്കിടയിലും പിടിച്ചു നിന്നു.

റിലയൻസ്​ ഇൻഡസ്​ട്രീസ്​, എച്ച്​.ഡി.എഫ്​.സി ബാങ്ക്​, ഐ.സി.ഐ.സി.ഐ ബാങ്ക്​ എന്നിവയാണ്​ സെൻസെക്​സിൽ കനത്ത നഷ്​ടം നേരിട്ടത്​. ഐ.ടി സ്​റ്റോക്കുകളിൽ കൂട്ടത്തോടെ ലാഭമെടുത്തതാണ്​ തിരിച്ചടിക്കുള്ള പ്രധാന കാരണമെന്നാണ്​ വിലയിരുത്തൽ.

Tags:    
News Summary - Sensex Tumbles 1,066 Points Amid Broad-Based Selloff

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT