രൂപയുടെ മൂല്യം ഇടിഞ്ഞു

മുംബൈ: യു.എസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 14 പൈസ ഇടിഞ്ഞ് 81.81ൽ വ്യാപാരം അവസാനിപ്പിച്ചു. ചൊവ്വാഴ്ച 12 പൈസ ഉയർന്ന് 81.67 എന്ന നിലയിലായിരുന്നു രൂപ. ഡോളർ ശക്തമായ നിലയിൽ തുടരുന്നതാണ് രൂപക്ക് ഭീഷണിയായത്.

അതേസമയം, ആറ് കറൻസികളുടെ കൂട്ടായ്മക്കെതിരെ ഡോളർ സൂചിക 0.06 ശതമാനം ഇടിഞ്ഞ് 107.16 ആയി. ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ ബാരലിന് 0.08 ശതമാനം ഇടിഞ്ഞ് 88.29 ഡോളറിലെത്തി.

ബിഎസ്ഇ സെൻസെക്സ് 84.13 പോയന്റ് ഉയർന്ന് 61,503.09ലും നിഫ്റ്റി 33.30 പോയിന്റ് ഉയർന്ന് 18,277.50ലുമാണ് വ്യാപാരം അവസാനിച്ചത്.

Tags:    
News Summary - The value of the rupee has fallen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT