തുടർച്ചയായ 13 ദിവസത്തിന് ശേഷം ഇന്ധന വിലയിൽ വർധനവില്ലാതെ ഒരു ദിവസം കടന്നുപോകുന്നു. കഴിഞ്ഞ 13 ദിവസം കൊണ്ട് പെട്രോളിന് മൂന്നേകാൽ രൂപയും ഡീസലിന് മൂന്നര രൂപയുമാണ് വർധിച്ചത്.
ഞായറാഴ്ച അവധി ദിനമായതിനാൽ വില വർധിപ്പിക്കാൻ മറന്നുപോയതാണോയെന്നാണ് സമൂഹമാധ്യമങ്ങൾ പരിഹസിച്ച് ചോദിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില താഴ്ന്ന സാഹചര്യത്തിലാണ് ഇന്ത്യയിൽ ഇന്ധന വില കുത്തനെ വർധിപ്പിക്കുന്നത്.
പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർധനവിൽ തനിക്ക് മാത്രമായി ഒന്നും ചെയ്യാനാവില്ലെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പ്രതികരിച്ചിരുന്നു. സംസ്ഥാനങ്ങളും കേന്ദ്രവും ചേർന്ന് പരിഹാരം കാണണമെന്നാണ് മന്ത്രി നിർദേശിച്ചത്. എണ്ണക്കമ്പനികളോട് വില കുറക്കാൻ നിർദേശിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.
രാജസ്ഥാൻ, മഹാരാഷ്ട്ര ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ പെട്രോൾ വില 100 കടന്നിരിക്കുകയാണ്. ഇന്ധന വില വർധനവ് മൂലമുണ്ടാകുന്ന വിപണിയിലെ വിലക്കയറ്റത്തെ ഭയന്ന് കഴിയുകയാണ് പൊതുജനം.
പെട്രോളിന് കോഴിക്കോട് ലിറ്ററിന് 91.03 രൂപയും ഡീസലിന് 85.69 രൂപയുമാണ് വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.