കൊച്ചി: തുടർച്ചയായി അഞ്ചാം ദിവസവും റെക്കോഡ് തകർത്ത് സ്വർണ്ണവില. ഇന്ന് പവന് 400 രൂപയും ഗ്രാമിന് 50 രൂപയും വർധിച്ചു. ഇതോടെ 48,600രൂപയാണ് ഒരു പവന്റെ വില. ഗ്രാമിന് 6075 രൂപയായി.
ഇന്നലെ പവന് 120 കൂടി 48,200 രൂപയായിരുന്നു. വ്യാഴാഴ്ച 48,080 രൂപയായിരുന്നു വില. അഞ്ച് ദിവസത്തിനിടെ 1600 രൂപയുടെ വർധനയാണ് സ്വർണത്തിനുണ്ടായത്.
പല വിപണികളിൽ അഞ്ച് മാസത്തിനിടയിലെ ഉയർന്ന നിരക്കിലാണ് സ്വർണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്. പലിശനിരക്കുകൾ കുറക്കുമെന്ന ഫെഡറൽ റിസർവ് ചെയർമാൻ ജെറോ പവലിന്റെ പ്രസ്താവനയാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്. ജൂണിൽ പലിശനിരക്കുകൾ കുറക്കുമെന്നാണ് ഫെഡറൽ റിസർവിന്റെ അറിയിപ്പ്. ആഗോള ഓഹരി വിപണികളിലും മുന്നേറ്റം ദൃശ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.