കൊച്ചി: സ്വർണവില ഇന്നും കുതിച്ചുയർന്ന് സർവകാല റെക്കോഡ് ഭേദിച്ചു. ഗ്രാമിന് 105 രൂപ വർധിച്ച് 8,340 രൂപയായി. പവൻ വില 840 രൂപ വർധിച്ച് 66,720 രൂപയായി. കഴിഞ്ഞ രണ്ട് ദിവസത്തെ വിലക്കുറവിന് പിന്നാലെ ഇന്നലെ സ്വർണവില പവന് 320 രൂപ വർധിച്ചിരുന്നു. 65,880 രൂപയായിരുന്നു ഇന്നലെ ഒരു പവന്റെ വില. ഗ്രാമിന് 40 രൂപയാണ് കൂടിയത്. 8235 രൂപയായാണ് ഉയർന്നത്.
18 കാരറ്റ് സ്വർണത്തിനും സർവകാല റെക്കോഡ് ആണ്. 85 രൂപ ഗ്രാമിന് വർധിച്ച് 6,840 രൂപയയായി. 18 കാരറ്റ് പവൻ വില 54,720 രൂപയിൽ എത്തി. വെള്ളി വിലയും കുതിച്ചുയർന്നു. മൂന്ന് രൂപ ഗ്രാമിന് വർധിച്ചതോടെ 112 രൂപയായി. ഇതും സർവകാല റെക്കോഡ് വിലയാണ്.
ഇന്നത്തെ വിലനിലവാരമനുസരിച്ച് ഒരു പവൻ സ്വർണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ 72,400 രൂപ നൽകണം. രാജ്യാന്തര സ്വർണവില ട്രായ് ഔൺസിന് 3075 ഡോളറായി. ഡോളറിന് 85.61 ആണ് രൂപയുടെ വിനിമയ നിരക്ക്.
ട്രംപിന്റെ വാഹന താരിഫുകൾ ആഗോള വിപണിയിൽ കൂടുതൽ അനിശ്ചിതത്വം ഉണ്ടാക്കിയതോടെയാണ് സ്വർണ വില റെക്കോർഡ് ഉയരത്തിലെത്തിയത്. യു.എസിലേക്ക് ഇറക്കുമതി ചെയ്യുന്ന കാറുകൾക്ക് 25 ശതമാനം തീരുവ ചുമത്താനുള്ള തീരുമാനം ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതോടെ സുരക്ഷിതനിക്ഷേപമായ സ്വർണത്തിന് ഡിമാൻഡ് വർധിക്കുകയായിരുന്നു. രാജ്യാന്തര സ്വർണവില 3085 ഡോളർ കടന്നാൽ 3150 ഡോളർ വരെ പോയേക്കാവുന്ന സൂചനകളാണ് വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.