ന്യൂഡൽഹി: രാജ്യത്തെ തക്കാളിയുടെ വില കുതിക്കുന്നു. കിലോ ഗ്രാമിന് 100 രൂപക്കാണ് പലയിടങ്ങളിലും തക്കാളി വിൽപന നടത്തുന്നത്. മഴമൂലം ഉൽപാദനം കുറഞ്ഞതാണ് തക്കാളി വില ഉയരുന്നതിന് കാരണം. 80 മുതൽ 100 രൂപ വരെയാണ് രാജ്യത്തെ നഗരങ്ങളിൽ തക്കാളിയുടെ ശരാശരി വില.
ഒരു കിലോ തക്കാളിക്ക് ഡൽഹിയിൽ 92 രൂപയും മുംബൈയിൽ 80 രൂപയുമാണ് വില. കൊൽക്കത്തിയിലാണ് തക്കാളി വില 100 രൂപ തൊട്ടത്. ചെന്നൈയിൽ തക്കാളിക്ക് വില കുറവാണ്. കേരളത്തിലും തക്കാളിയുടെ വിലയിൽ കുറവൊന്നുമില്ല. 80 രൂപക്ക് മുകളിലാണ് കേരളത്തിലെ പല സ്ഥലങ്ങളിലും തക്കാളി വിൽപന നടത്തുന്നതെന്നാണ് റിപ്പോർട്ട്.
ജൂൺ മാസത്തിൽ 25 രൂപയായിരുന്നു ഡൽഹിയിലെ തക്കാളിയുടെ വില. ഉൽപാദനത്തിൽ വൻ കുറവുണ്ടായതോടെയാണ് തക്കാളിയുടെ വില കുതിച്ചുയർന്നത്. അടുത്ത കാലത്തൊന്നും തക്കാളിയുടെ വിലയിൽ കുറവുണ്ടാകാൻ സാധ്യതയില്ലെന്നാണ് വ്യാപാരികൾ നൽകുന്ന സൂചന. കർണാടക, ആന്ധ്ര പ്രദേശ്, തെലങ്കാന, മധ്യപ്രദേശ്, പശ്ചിമ ബംഗാൾ, ഒഡീഷ എന്ന സംസ്ഥാനങ്ങളിലാണ് തക്കാളി ഉൽപാദനം പ്രധാനമായും നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.