ന്യൂഡൽഹി: വോഡഫോൺ ഐഡിയയിലെ ഓഹരി പങ്കാളിത്തം കൂട്ടി കേന്ദ്രസർക്കാർ. 22.6 ശതമാനത്തിൽ 48.99 ശതമാനമാക്കിയാണ് ഓഹരി പങ്കാളിത്തം ഉയർത്തുക. എന്നാൽ, കമ്പനിയുടെ നിയന്ത്രണം പ്രൊമോട്ടർമാരുടെ കൈവശം തന്നെയായിരിക്കും.
സർക്കാറിന് നൽകാനുള്ള 36,950 കോടി രൂപ ഓഹരിയാക്കാനുള്ള നിർദേശം വാർത്താവിനിമയ മന്ത്രാലയം വോഡഫോൺ ഐഡിയക്ക് നൽകി. 10 രൂപ മുഖവിലക്കാണ് ഓഹരികൾ വാങ്ങുക. സെബി ഉൾപ്പടെയുള്ള ഏജൻസികളുടെ അനുമതി വാങ്ങി എത്രയും പെട്ടെന്ന് ഇടപാട് പൂർത്തിയാക്കുമെന്നാണ് കേന്ദ്രവാർത്താവിനിമയ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
ഓഹരി വിപണിയിൽ വോഡഫോൺ ഐഡിയയുടെ വില 10 ശതമാനം ഉയർന്നു. കഴിഞ്ഞ ദിവസം വോഡഫോൺ ഐഡിയയുടെ ഓഹരി വില 6.8 രൂപയിൽ നിന്നും 7.48 രൂപയായാണ് വർധിച്ചത്. 2016ലും വോഡഫോൺ ഐഡിയയിലെ ഓഹരികൾ കേന്ദ്രസർക്കാർ ഏറ്റെടുത്തിരുന്നു.
2023ൽ 16,133 കോടി രൂപ തിരിച്ചുപിടിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്തരത്തിൽ ഓഹരികൾ ഏറ്റെടുത്തത്. ഇപ്പോഴും അതിന് സമാനമായി ഓഹരികൾ ഏറ്റെടുക്കാൻ തന്നെയാണ് കേന്ദ്രസർക്കാർ ഒരുങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.