പ്രീമിയം ലക്ഷ്വറി വാഹനങ്ങൾക്കായി വെഡസ്റ്റീൻ ടയേർസിന്‍റെ എക്സ്ക്ലൂസീവ് ഷോറൂം ഇനി കൊച്ചിയിലും

കൊച്ചി: അപ്പോളോ ടയേർസിന്‍റെ ഉടമസ്ഥതയിലുള്ള യൂറോപ്യൻ പ്രീമിയം ടയേർസ് ബ്രാൻഡായ വെഡസ്റ്റീന്‍റെ എക്സ്ക്ലൂസീവ് ഔട്ട്ലെറ്റ് കൊച്ചിയിൽ പ്രവർത്തനമാരംഭിച്ചു. ഉദ്ഘാടന ചടങ്ങിൽ പ്രൊപ്പറേറ്റർ ഫിലിപ്പ് ജോർജ്, ഗ്ലോബൽ ടയേർസ് വെഡസ്റ്റീന്‍റെ ഇന്ത്യ ടീമംങ്ങൾ എന്നിവർ പങ്കെടുത്തു.

ലക്ഷ്വറി ടയേർസിന്‍റെ പര്യായമായ വെഡസ്റ്റീനെ സംബന്ധിച്ച് കൊച്ചിയിലെ ഈ തുടക്കം സുപ്രധാനമാണ്. 2021ൽ ഇന്ത്യൻ വിപണിയിൽ പ്രവേശിച്ച യൂറോപ്യൻ ബ്രാൻഡായ വെഡസ്റ്റീൻ ലക്ഷ്വറി, പ്രീമിയം വാഹനങ്ങൾക്കായി പ്രാദേശികമായി ടയറുകൾ നിർമിച്ചുകൊണ്ടിരിക്കുകയാണ്. 

 

ഉദ്ഘാടന ചടങ്ങിൽ അപ്പോളോ ടയേർസ് സെയിൽസ് ആന്‍റ് സർവീസ് (ഇന്ത്യാ, സാർക് & ഓഷ്യനിയ) വൈസ് പ്രസിഡന്‍റ് രാജേഷ് ഭഹിയ കൊച്ചിയിലെ മാർക്കറ്റിങ് സാധ്യതകളെ കുറിച്ച് വ്യക്തമാക്കി. ഊർജ്ജസ്വലതയും ആവേശഭരിതരുമായ വാഹന ഉപഭോക്താക്കൾ മികച്ച വിപണിയായിരിക്കും. കൊച്ചിയിലെ പ്രീമിയം കാർ ഉടമകൾക്കും സൂപ്പർ ബൈക്ക് റൈഡേഴ്സിനും ഉയർന്ന പ്രകടനം നൽകുന്ന ടയേഴ്സ് വെഡസ്റ്റീന്‍റെ ഉറപ്പു നൽകുന്നു. പുതിയ ഷോറൂമിലെ അതിശയിപ്പിക്കുന്ന ഉൽപന്നശ്രേണിയും, പകരംവെക്കാനാവാത്ത സർവിസും കൊച്ചിയിൽ വാഹനപ്രേമികളുടെ ഫസ്റ്റ് ചോയ്സായി തങ്ങളെ വിപണിയിൽ നിർത്തുമെന്നും, അത് വലിയ വളർച്ചക്ക് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. 

വെഡസ്റ്റീൻ ടയേഴ്സിന്‍റെ പല ശ്രേണിയിലുള്ള നവീകരിച്ച ഡിസൈനുകളിലുള്ള ഉയർന്ന നിലവാരമുള്ള ടയറുകളുടെ ശേഖരം കൊച്ചി ഔട്ട്ലെറ്റിൽ ഒരുക്കിയിട്ടുണ്ട്. ഉപഭോക്താക്കളുടെ അഭിരുചിയനുസരിച്ചുള്ള ഏറ്റവും മികച്ച ഡ്രൈവിംഗ് അനുഭവം നൽകാനും ടയർ കളക്ഷൻ ഉപകരിക്കും. 

 

ഉദ്ഘാടന വേദിയിൽ ചെണ്ടമേളത്തോടെയാണ് അതിഥികളെ സ്വാഗതം ചെയ്തത്. പേഴ്സണലൈസ്ഡ് എൻട്രാവിംഗ്ങ്സുള്ള ഉപഹാരങ്ങളും അതിഥികൾക്ക് നൽകി. ലോഞ്ചിനോടനുബന്ധിച്ച് കൊച്ചിയുടെ പ്രധാന നിരത്തുകളിലൂടെ പുതിയ ഔട്ട്ലേറ്റിലേക്ക് ആഢംബരകാർ റാലി നടത്തിയത് ആവേശം വാനോളമുയർത്തി.

പുതിയ ഷോറൂം ഇന്ത്യൻ വിപണിയിൽ വെഡസ്റ്റീന്‍റെ സാന്നിധ്യം കൂടുതൽ ഉറപ്പാക്കുന്നു. ഉയർന്ന ഗുണനിലവാരമുള്ള ടയേഴ്സ് ഉപഭോക്താക്കളുടെ ഡ്രൈവിംഗ് ആവേശങ്ങൾക്ക് പൂർണ്ണ സംതൃപ്തി നൽകുമെന്നും അതിനായുള്ള പ്രതിബദ്ധത തങ്ങൾ നടത്തിയിട്ടുണ്ടെന്നും വെഡസ്റ്റീൻ ഉറപ്പു നൽകുന്നു.

Tags:    
News Summary - Vredestein Tyres Exclusive Showroom for Premium Luxury Vehicles in Kochi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT